മൂന്ന് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

പാലക്കാട്: പാലക്കാട് എക്സൈസ് ഇൻസ്പെക്ടറും സംഘവും തിങ്കളാഴ്ച രാത്രി പാലക്കാട് ബി.പി.എൽ കൂട്ടുപാതയിൽ നടത്തിയ പരിശോധനയിൽ മൂന്ന് കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി. തിരൂർ മധുക്കൽ വീട്ടിൽ മുഹമ്മദ് റഷീദിനെയാണ് (19) എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. പഴനിയിൽനിന്ന് വാങ്ങിയ കഞ്ചാവുമായി കെ.എസ്.ആർ.ടി.സിയിൽ പാലക്കാട്ടേക്ക് വരുമ്പോഴാണ് റഷീദ് എക്സൈസ് സംഘത്തി‍​െൻറ പിടിയിലായത്. തിരൂരിൽ വിദ്യാലയങ്ങൾക്ക് സമീപവും ടൗണിലും വിൽപന നടത്തുന്നതിനാണ് ഇയാൾ കഞ്ചാവ് എത്തിച്ചതെന്ന് എക്സൈസ് സംഘം അറിയിച്ചു. സർക്കിൾ ഇൻസ്പെക്ടർ ബി. ചന്ദ്രൻ, എക്സൈസ് ഇൻസ്പെക്ടർ വി.പി. സാബു, സിവിൽ എക്സൈസ് ഓഫിസർ ടി.വി. അഖിൽ, ഡ്രൈവർ ജി. അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലെ സംഘമാണ് പരിശോധന നടത്തി പ്രതിയെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.