വാളയാറിൽ പത്തുലക്ഷം കുഴൽപണം പിടികൂടി

കൂറ്റനാട് (പാലക്കാട്): കെ.എസ്.ആർ.ടി.സി ബസിൽ ഒളിപ്പിച്ചുകടത്തുകയായിരുന്ന 10 ലക്ഷം രൂപയുടെ കുഴൽപണം പിടികൂടി. വാളയാർ ടോൾപ്ലാസയിൽനിന്ന് തിങ്കളാഴ്ച രാത്രി തൃത്താല അസി. എക്സൈസ് ഇൻസെപ്കടർ എം.എസ്. പ്രകാശനും സംഘവുമാണ് പണം പിടിച്ചെടുത്തത്. സംഭവത്തിൽ കോയമ്പത്തൂർ സ്വദേശി സെൽവരാജനെ (40) അറസ്റ്റുചെയ്തു. ബസി​െൻറ സീറ്റിനടിയിൽ സഞ്ചിക്കുള്ളിലാണ് പണം സൂക്ഷിച്ചിരുന്നത്. പരിശോധന സംഘത്തിൽ പ്രിവൻറിവ് ഓഫിസർ വി.കെ. പ്രസാദൻ, സിവിൽ എക്സൈസ് ഓഫിസർമാരായ രാജേന്ദ്രൻ, ശ്രീജിത്ത്, മിരാൻഡ എന്നിവർ ഉണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.