ഗുരുവായൂര്‍: അഴുക്കുചാല്‍ പദ്ധതിയുടെ മാന്‍ഹോളിന് റോഡിെൻറ മധ്യത്തിലെടുത്ത 10 അടിയോളം താഴ്ചയുള്ള കുഴിയിൽ വീണ് സ്കൂട്ടര്‍ യാത്രക്കാരന് പരിക്കേറ്റു. തെേക്ക നടയില്‍ ഫ്ലക്സ് പ്രിൻറിങ് സ്ഥാപനം നടത്തുന്ന പൊന്നാനി തൃക്കാവ് സ്വദേശി അച്യുതദാസിനാണ് (58) പരിക്കേറ്റത്. സ്കൂട്ടറോടുകൂടി കുഴിയിൽ വീഴുകയായിരുന്നു. ചൊവ്വാഴ്ച രാത്രി ഒമ്പതോടെയായിരുന്നു സംഭവം. മാന്ഹോളിെൻറ കുഴിയെടുക്കുന്നതിനാല്‍ ഒരു മാസത്തോളമായി ഇതുവഴി ഗതാഗതം നിരോധിച്ചിരുന്നു. പരിക്കേറ്റ അച്യുതദാസിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ മാസം അഞ്ചിന് പണി തീര്‍ത്ത് പി.ഡബ്ല്യു.ഡിക്ക് കൈമാറണം എന്ന ധാരണയില്‍ ആരംഭിച്ച മാന്ഹോളിെൻറ പണിയാണ് അനന്തമായി നീളുന്നത്. അഞ്ചിന് റോഡ് കൈമാറിയില്ലെങ്കില്‍ മഴക്കാലത്തിന് മുമ്പ് ടാര്‍ ചെയ്യാനാവില്ലെന്ന് പി.ഡബ്ല്യു.ഡി അറിയിച്ചിരുന്നു. എന്നാല്‍, ഈ മാസം കൊണ്ട് അവസാനിക്കാത്ത രീതിയിലാണ് പണി ഇഴഞ്ഞുനീങ്ങുന്നത്. പടം: കുഴിയിൽ വീണ സ്കൂട്ടര്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.