സ്​റ്റേഡിയം അടക്കാൻ ശ്രമിച്ചവർ അറസ്​റ്റിൽ

കോയമ്പത്തൂർ: കാവേരി പ്രക്ഷോഭത്തിനിടെ െഎ.പി.എൽ മത്സരം നടത്തുന്നതിൽ പ്രതിഷേധിച്ച് ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയം പൂട്ടാൻ ശ്രമിച്ച ഇരുപതോളം തമിഴക വാഴ്വുരിമൈ കക്ഷി പ്രവർത്തകരെ അറസ്റ്റ് ചെയ്തു. കാണികളെന്ന വ്യാജേന സ്റ്റേഡിയത്തി​െൻറ പ്രവേശന കവാടത്തിന് മുന്നിലെത്തിയ പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് ഗേറ്റ് അടച്ചുപൂട്ടാൻ ശ്രമിച്ചപ്പോൾ പൊലീസ് തടഞ്ഞു. ഇതോടെ ഉന്തും തള്ളുമായി. ബലപ്രയോഗത്തിലൂടെയാണ് കസ്റ്റഡിയിലെടുത്തത്. വൈകീട്ട് ചെന്നൈ അണ്ണാശാലയിൽ റോഡ് തടഞ്ഞ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. ചെന്നൈ സൂപ്പർ കിങ്സ് ടീഷർട്ട് ധരിച്ചവർക്ക് മർദനം കോയമ്പത്തൂർ: െഎ.പി.എൽ മത്സരം നടന്ന ചെപ്പോക്ക് സ്റ്റേഡിയത്തിന് സമീപം ചെന്നൈ സൂപ്പർ കിങ്സ് (സി.എസ്.കെ) ടീഷർട്ടുകൾ ധരിച്ച ക്രിക്കറ്റ് ആരാധകരെ സമരക്കാർ തുരത്തിയോടിച്ചു. നിരവധി ക്രിക്കറ്റ് പ്രേമികൾക്ക് മർദനമേറ്റു. ടീഷർട്ടുകൾ അഴിപ്പിച്ച ശേഷമാണ് ഇവരെ വിട്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.