സാന്ത്വനം പകർന്ന് പറമ്പിൽപീടിക ഉദയ ക്ലബ്

തിരൂരങ്ങാടി: പെരുവള്ളൂർ ഉദയ കലാകായിക സാംസ്കാരികവേദി ലൈബ്രറിയുടെ നേതൃത്വത്തിലുള്ള ഉദയ ആശ്വാസ് സീസൺ മൂന്ന് പദ്ധതി മന്ത്രി ഡോ. കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്തു. രണ്ടുവർഷം മുമ്പ് തുടങ്ങിയ പദ്ധതിയിൽ പെരുവള്ളൂരിലെയും പരിസര പ്രദേശങ്ങളിലെയും 20ഓളം കുടുംബങ്ങൾക്കാണ് ആനുകൂല്യം നൽകിവരുന്നത്. പ്രഫ. എ.പി. അബ്ദുൽ വഹാബ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പ്രസിഡൻറ് കെ. കലാം മാസ്റ്റർ, എം.കെ. ഉണ്ണി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. ചടങ്ങിൽ പ്രമുഖ വ്യക്തിത്വങ്ങൾക്കുള്ള ഉപഹാരവും പുസ്തക പ്രകാശനവും മന്ത്രി നിർവഹിച്ചു. അഡ്വ. അബ്ദുൽ വാഹിദ് സ്വാഗതവും പി. പ്രദീപ് കുമാർ നന്ദിയും പറഞ്ഞു. സീസൺ മൂന്നിനോടനുബന്ധിച്ച് കുടുംബശ്രീയുമായി സഹകരിച്ചുകൊണ്ട് പരിസര ശുചീകരണ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. പെരുവള്ളൂർ പഞ്ചായത്ത് പ്രസിഡൻറ് പി.കെ. റംല ഉദ്ഘാടനം ചെയ്തു. ജെ.എച്ച്.ഐ. അബ്ദുൽ നാസർ ക്ലാസിന് നേതൃത്വം നൽകി. കെ.ടി. അയ്യപ്പൻ, കെ.ടി സാജിദ, സി.പി. മുഹമ്മദ് കുട്ടി, തസ്ലീന, കെ. അൻവർ തുടങ്ങിയവർ ചടങ്ങിൽ സംബസിച്ചു. മുനീർ ചൊക്ലി സ്വാഗതവും ശറഫുദ്ദീൻ നന്ദിയും പറഞ്ഞു. തുടർന്ന് നാടക ഗ്രാമം കോഴിക്കോടി​െൻറ 'ഒരു ദേശം നുണ പറയുന്നു' നാടകവും അരങ്ങേറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.