ഗേറ്റ് തുറന്നില്ല; ദേശീയപാത അസി. എൻജിനീയറുടെ ഓഫിസിൽ സർവേ നടത്തിയത് മതിൽ ചാടിക്കടന്ന്

വള്ളിക്കുന്ന്: ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കുന്ന സർവേ നടപടികൾക്കായി ചേളാരിയിൽ സ്ഥിതി ചെയ്യുന്ന ദേശീയപാത അസി. എൻജിനീയറുടെ ഓഫിസ് ഭൂമിയിൽ സർവേ സംഘം എത്തിയത് മതിൽ ചാടിക്കടന്ന്. അതിരാവിലെതന്നെ ഉദ്യോഗസ്ഥ സംഘം സ്ഥലത്തെത്തി സർവേ നടപടികൾ ആരംഭിച്ചിരുന്നു. ഈ സമയം അസി. എൻജിനീയറുടെ ഓഫിസിൽ ഉദ്യോഗസ്ഥർ എത്തിയിരുന്നില്ല. പൊലീസുകാർ ഉൾപ്പെടെ മതിൽ ചാടിക്കടന്നാണ് ഓഫിസ് വളപ്പിൽ എത്തി നടപടി ക്രമങ്ങൾ പൂർത്തിയാക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.