ടെക്നിക്കൽ സ്​കൂൾ പ്രവേശനം

മലപ്പുറം: ഐ.എച്ച്.ആർ.ഡിയുടെ പെരിന്തൽമണ്ണ ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ എട്ട്, ഒമ്പത് ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഇംഗ്ലീഷ് മീഡിയം ടി.എച്ച്.എസ്.എൽ.സി പാഠ്യപദ്ധതിയനുസരിച്ചുള്ള പരീക്ഷയാണ് പത്താംതരത്തിൽ നടക്കുക. ഏഴാം ക്ലാസോ തത്തുല്യ പരീക്ഷയോ വിജയിച്ചവർക്കും ഫലം കാത്തിരിക്കുന്നവർക്കും എട്ടാം ക്ലാസിലേക്ക് അപേക്ഷിക്കാം. അപേക്ഷ ഫോമും വിശദവിവരങ്ങളും www.ihrd.ac.in ൽനിന്നും സ്കൂളിൽനിന്നും ഏപ്രിൽ 25 വരെ ലഭിക്കും. അംഗീകൃത സിലബസിൽ എട്ടാം ക്ലാസ് ജയിച്ചവർക്ക് ഒമ്പതാം ക്ലാസിൽ ചേരാം. ഫോൺ: 04933 225086, 85470 21210. ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം പെരിന്തൽമണ്ണ: നഗരസഭയിലെ െതരഞ്ഞെടുക്കപ്പെട്ട വാർഡുകളിൽ നടപ്പാക്കുന്ന സീറോ െവയ്സ്റ്റ് ഓൺ ഗ്രൗണ്ട് പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിന് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നൽകുന്നു. പുറംജോലികൾ ചെയ്യാൻ സന്നദ്ധരായവരും പെരിന്തൽമണ്ണ നഗരസഭയിലെ സ്ഥിരംതാമസക്കാരുമായ എം.എസ്.ഡബ്ല്യു/ എം.എസ്സി എൻവയോൺമ​െൻറൽ സയൻസ്/ബി.ടെക് യോഗ്യതയുള്ളർക്ക് അപേക്ഷിക്കാം. 400 രൂപ ദിവസ വേതനാടിസ്ഥാനത്തിൽ ആറ് മാസത്തേക്കാണ് നിയമനം. ഒരു ഒഴിവാണുള്ളത്. താൽപര്യമുള്ളവർ ഏപ്രിൽ 13ന് രാവിലെ പത്തിന് ജില്ല ശുചിത്വ മിഷൻ ഓഫിസിൽ നടക്കുന്ന അഭിമുഖത്തിൽ യോഗ്യത തെളിയിക്കുന്ന രേഖകളുമായി എത്തണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.