കൂട്ടയോട്ടവും ആരോഗ്യ സെമിനാറും

അരീക്കോട്: ആരോഗ്യ കൂട്ടായ്മയുടെ രണ്ടാം വാർഷികാഘോഷ ഭാഗമായി അരീക്കോട്ട് കൂട്ടയോട്ടവും ആരോഗ്യസെമിനാറും സംഘടിപ്പിച്ചു. ഡി.എഫ്.എ പ്രസിഡൻറ് കെ. അബ്ദുൽ കരീം, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എ.ഡബ്ല്യു. അബ്ദുറഹ്മാൻ, സന്തോഷ് ട്രോഫി ജേതാവ് വൈ.പി. മുഹമ്മദ് ശരീഫ്, അരീക്കോട് ജംഇയ്യതുൽ മുജാഹിദീൻ പ്രസിഡൻറ് എൻ.വി. മുഹമ്മദ് സക്കരിയ, ദേശീയ വെറ്ററൻസ് സ്പോർട്സ് മീറ്റ് ജേതാവ് എ. അബ്ദുസമദ്, എ.ഒ. ഉണ്ണികൃഷ്ണൻ, ഡോ. എം.സി. അബ്ദുൽ അലി, അഡ്വ. കെ. മുഹമ്മദ് ശരീഫ്, എ.പി. ഹനീഫ, ഡോ. ലുഖ്മാൻ, അബ്ദു മാസ്റ്റർ കീഴുപറമ്പ്, അബ്ദുന്നാസിർ മാടത്തിങ്ങൽ തുടങ്ങിയവർ കൂട്ടയോട്ടത്തിന് നേതൃത്വം നൽകി. ഡോ. അശ്റഫ് ആരോഗ്യ സെമിനാറിൽ ക്ലാസെടുത്തു. വാർഷികാഘോഷ ഭാഗമായി നടന്ന മത്സര വിജയികൾക്ക് സി. ജാഫർ, ചീമാടൻ യൂസുഫ്, സി. മുനീർ എന്നിവർ സമ്മാനദാനം നടത്തി. കടൂരൻ കുഞ്ഞാപ്പു അധ്യക്ഷത വഹിച്ചു. നാലകത്ത് റഹ്മത്തുല്ല, സലീം മാസ്റ്റർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.