ഒമ്പത് പേർ സ്ഥലം നൽകി; കുരുന്നുകൾക്ക് പഠിക്കാൻ ഇടമൊരുങ്ങുന്നു

താനൂർ: താനാളൂർ ഗ്രാമപഞ്ചായത്തിൽ സ്വന്തം കെട്ടിടമില്ലാത്ത അംഗൻവാടികൾക്ക് കെട്ടിടമൊരുക്കാൻ സ്ഥലം വിട്ടുനൽകി നാട്ടുകാരുടെ മാതൃകപ്രവർത്തനം. സ്ഥലം ലഭ്യമാകാത്തതിനാൽ കെട്ടിടനിർമാണം അനിശ്ചിതത്വത്തിലായ അംഗൻവാടികൾക്കാണ് ഇതോടെ കെട്ടിടമൊരുങ്ങുന്നത്. പഞ്ചായത്തിലെ 34 അംഗൻവാടികളിൽ 20 എണ്ണത്തിനാണ് സ്വന്തം കെട്ടിടമുള്ളത്. ബാക്കി 14 അംഗൻവാടികളും പ്രവർത്തിക്കുന്നത് താൽക്കാലിക കെട്ടിടങ്ങളിലാണ്. ഒമ്പത് അംഗൻവാടികൾക്കാണ് കെട്ടിടം നിർമിക്കാൻ പ്രദേശവാസികൾ സൗജന്യമായി സ്ഥലം വിട്ടുനൽകിയത്. വാർഡ് ഒന്നിൽ വി.പി.ഒ. അസ്കർ, അഞ്ചിൽ വെള്ളിയത്ത് സൈതലവി ഹാജി, ഏഴിൽ പി.എസ്. ആലസ്സൻ ഹാജി, എട്ടിൽ തൊട്ടിയിൽ അസീസ്, ഒമ്പതിൽ കരിമ്പനക്കൽ കുഞ്ഞോൻ ഹാജി, 12ൽ യു. മുഹമ്മദ് മാസ്റ്റർ, 16ൽ പുതുക്കനാട്ടിൽ ഹംസ ഹാജി, 14ൽ കെ.ടി. കുഞ്ഞാലിക്കുട്ടി ഹാജി എന്നിവരാണ് കെട്ടിട നിർമാണത്തിന് ആവശ്യമായ ഭൂമി സൗജന്യമായി വിട്ടുനൽകിയത്. ഭൂമി ലഭ്യമായ മുറക്ക് ബ്ലോക്ക്, ജില്ല പഞ്ചായത്ത്, എം.പി, തൊഴിലുറപ്പ് പദ്ധതി ഫണ്ടുകൾ ഉപയോഗപ്പെടുത്തി കെട്ടിടം നിർമിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.കെ.എം. ബാപ്പു ഹാജി പറഞ്ഞു. പത്ത് ലക്ഷം മുതൽ 16 ലക്ഷം വരെ ആവശ്യമായ തുക അനുവദിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സ്ഥലം വിട്ടുനൽകാൻ പരിശ്രമിച്ച ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് വി. അബ്ദുൽ റസാഖ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങി എല്ലാവരെയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഭിനന്ദിച്ചു. അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമ​െൻറ് 18ന് ആരംഭിക്കും വളാഞ്ചേരി: ചെരാത് ജനകീയ അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമ​െൻറ് ഏപ്രിൽ 18ന് ആരംഭിക്കും. കാവുംപുറത്ത് ജ​െൻറ്സ് പ്ലാനറ്റ് ഗ്രൗണ്ടിൽ നടക്കുന്ന ടൂർണമ​െൻറിനോടൊപ്പം അണ്ടർ 18, 21 വിഭാഗങ്ങൾക്കുള്ള ഫുട്ബാൾ ടൂർണമ​െൻറും നടത്തും. 22 ടീമുകൾ മത്സരത്തിൽ പങ്കെടുക്കും. ടൂർണമ​െൻറ് സീസൺ പാസ് വിതരണോദ്ഘാടനം മന്ത്രി ഡോ. കെ.ടി. ജലീൽ, എൻ.എ. മുഹമ്മദ് കുട്ടിക്ക് നൽകി നിർവഹിച്ചു. വി.പി. സക്കറിയ, ഫുട്ബാൾ കമ്മിറ്റി ചെയർമാൻ ടി.എം. മുഹമ്മദ് കുട്ടി, കൺവീനർ കുഞ്ഞാവ വാവാസ്, ട്രഷറർ സി.പി. ജമാൽ, ടി.എം. പത്മകുമാർ, റിനു വെട്ടിച്ചിറ, ജംഷീർ വളാഞ്ചേരി, സത്താർ പാറ്റപ്പുറത്ത്, വി.ടി. നാസർ, ഷിഹാബുദ്ദീൻ, കെ. ബീരാൻകുട്ടി, റഷീദ്, കെ.പി. സിന്ധു, വി. മജീദ് എന്നിവർ പങ്കെടുത്തു. ഗാലറി കാൽനാട്ടൽ കഴിഞ്ഞദിവസം കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആതവനാട് മുഹമ്മദ് കുട്ടി നിർവഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.