സൗജന്യ രക്ത, നേത്ര പരിശോധനക്യാമ്പ്

‌മഞ്ചേരി: 18, 19, 20 തീയതികളിൽ നടക്കുന്ന കുട്ടശ്ശേരി ശംസുൽ ഉലമ ഹിഫ്ദുൽ ഖുർആൻ സ്കൂൾ അഞ്ചാം വാർഷിക മൂന്നാം സനദ് ദാന സമ്മേളനത്തോടനുബന്ധിച്ച് കുട്ടശ്ശേരി എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗജന്യ രക്ത, നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. വണ്ടൂർ ഐ സ്റ്റൈൽ ഒപ്റ്റിക്കൽസി​െൻറയും ചാരങ്കാവ് മെഡികെയർ ലബോറട്ടറിയുടെയും സഹകരണത്തോടെയാണ് ക്യാമ്പ് ഒരുക്കിയത്. ഹാഫിള് ഉസ്മാൻ ദാരിമി ഉദ്ഘാടനം ചെയ്തു. റഫീഖ് മാനു അധ്യക്ഷത വഹിച്ചു. സിദ്ദീഖ് ദാരിമി, സെയ്തലവി ദാരിമി, അൻവർ പൊട്ടിയാറക്കൽ, ഇഖ്ബാൽ കൊയിലാണ്ടി, സി.കെ. റഫീഖ്, സി.കെ. ഉവൈസ്, ഹക്കീം ചെറുവണ്ണൂർ, ഹസൻ ദാരിമി എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.