സിൽവർ ജൂബിലി സമാപിച്ചു

അലനല്ലൂർ: 'ജ്ഞാന സൗരഭ്യത്തി​െൻറ 25 വർഷം' പ്രമേയത്തിൽ ഒരുവർഷം നീണ്ടുനിന്ന അലനല്ലൂർ റേഞ്ച് ജംഇയ്യതുൽ മുഅല്ലിമീൻ സിൽവർ ജൂബിലി പരിപാടികൾ പൊതുസമ്മേളനത്തോടെ സമാപിച്ചു. കുരുന്നുകൂട്ടം, വ്യാപാരി സംഗമം, പതാകദിനം, സമ്പൂർണ പ്രതിനിധി ക്യാമ്പ് തുടങ്ങിയ വ്യത്യസ്ത പരിപാടികൾ നടന്നു. സമാപന സമ്മേളനം അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. സി. മുഹമ്മദ്കുട്ടി ഫൈസി അധ്യക്ഷത വഹിച്ചു. നാസർ ഫൈസി കൂടത്തായ് മുഖ്യപ്രഭാഷണം നടത്തി. അലനല്ലൂർ റേഞ്ച് മദ്റസ മാനേജ്മ​െൻറ് അസോസിയേഷൻ മുൻ പ്രസിഡൻറായിരുന്ന ടി. അബ്ദുല്ല ഹാജി സ്മാരക മാതൃക മുഅല്ലിം അവാർഡിന് കുളപ്പറമ്പ് മുഹമ്മദീയ്യ മദ്റസ അധ്യാപകൻ കെ.പി. ഹംസ മൗലവി മേലാറ്റൂർ അർഹനായി. റേഞ്ചിൽ 25 വർഷം സേവനം പൂർത്തിയാക്കിയ വി. ഹംസ മൗലവി കുളപറമ്പ്, ടി. അബ്ദു മുസ്ലിയാർ, ഹുസൈൻ ഹാജി, ടി. ഉമ്മർ മുസ്ലിയാർ, ടി.എ. റസാഖ് മാസ്റ്റർ, മാനേജ്മ​െൻറ് പ്രസിഡൻറ് സി. ഹംസ മാസ്റ്റർ കാളംപാറ എന്നിവർക്ക് സേവനോപഹാരം നൽകി. ഫോട്ടോ- അലനല്ലൂർ റേഞ്ച് ജംഇയ്യതുൽ മുഅല്ലിമീൻ സിൽവർ ജൂബിലി സമാപന സമ്മേളനം അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.