സൈലൻറ് വാലിയിൽ നിരീക്ഷണ ഗോപുരവും തൂക്കുപാലവും തുറന്നു

അഗളി: സൈലൻറ് വാലി ദേശീയ ഉദ്യാനത്തിൽ നവീകരിച്ച സൈരന്ധ്രി നിരീക്ഷണ ഗോപുരവും കുന്തിപ്പുഴ തൂക്കുപാലവും സന്ദർശകർക്കായി തുറന്നു. വേനലവധിയെ തുടർന്ന് അടച്ച ഉദ്യാനം ഞായറാഴ്ച സന്ദർശകർക്കായി തുറക്കും. ശനിയാഴ്ച നടന്ന ചടങ്ങിൽ നിരീക്ഷണ ഗോപുരം എം.ബി. രാജേഷ് എം.പിയും കുന്തിപ്പുഴ തൂക്കുപാലം എൻ. ഷംസുദ്ദീൻ എം.എൽ.എയും ഉദ്ഘാടനം ചെയ്തു. നിരീക്ഷണ ഗോപുരം പൊതുമേഖല സ്ഥാപനമായ സിൽക്കി​െൻറ സാങ്കേതിക സഹായത്തോടെയാണ് പുനരുദ്ധരിച്ചത്. 2007ൽ മലവെള്ളപ്പാച്ചിലിൽ സൈരന്ധ്രിക്ക് താഴെ കുന്തിപ്പുഴക്ക് കുറുകെ ഉണ്ടായിരുന്ന തൂക്കുപാലം പാടെ നശിച്ചിരുന്നു. തുടർന്ന് ഇവിടേക്ക് സന്ദർശകരെ കടത്തിവിട്ടില്ല. സൈരന്ധ്രിയിൽ നിന്ന് ഒന്നര കിലോമീറ്ററോളം ട്രക്കിങ് നടത്തിയാൽ സന്ദർശകർക്ക് കുന്തിപ്പുഴ തൂക്കുപാലത്തി​െൻറ സൗന്ദര്യം ആസ്വദിക്കാം. ചടങ്ങിൽ ജില്ല പഞ്ചായത്ത് അംഗം സി. രാധാകൃഷ്ണൻ, മെംബർ സജ്ന നവാസ്, ഫോറസ്റ്റ് അസി. കൺസർവേറ്റർ അജിത് കെ. രാമൻ തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.