നിലമ്പൂരിൽ വിമതർ സി.പി.എമ്മിൽ തിരിച്ചെത്തുന്നു

നിലമ്പൂർ: 2014ൽ നിലമ്പൂരിലെ ഏരിയ സമ്മേളനത്തിലുണ്ടായ വിഭാഗീയതയെ തുടർന്ന് സി.പി.എം വിട്ടവരിൽ ഒരു വിഭാഗം മൂന്നര വർഷത്തിന് ശേഷം പാർട്ടിയിൽ തിരിച്ചെത്തുന്നു. ജില്ല, ഏരിയ കമ്മിറ്റികളുടെ പച്ചക്കൊടി ഉയർന്നതോടെയാണ് മടക്കത്തിന് വഴിയൊരുങ്ങിയത്. പാർട്ടിയിൽ തിരിച്ചെടുക്കണമെന്ന് ആവശ‍്യപ്പെട്ട് നഗരസഭ കൗൺസിലർ പി. ഗോപാലകൃഷ്ണൻ ഉൾെപ്പടെ 19 പേരാണ് ജില്ല കമ്മിറ്റിക്ക് കത്ത് നൽകിയിരുന്നത്. ഇതിൽ ഗോപാലകൃഷ്ണൻ ഒഴികെയുള്ള ഒമ്പത് പേരെ തിരിച്ചെടുക്കാൻ ഏരിയ കമ്മിറ്റിക്ക് അനുമതി നൽകി. ഗോപാലകൃഷ്ണ‍​െൻറ തിരിച്ചുവരവിനെ ലോക്കൽ കമ്മിറ്റിയിൽ സെക്രട്ടറി ഉൾെപ്പടെ ഒരു വിഭാഗം ശക്തമായി എതിർത്തതാണ് പ്രതിസന്ധിയിലാക്കിയത്. എന്നാൽ, ഗോപാലകൃഷ്ണനെ തങ്ങളോടൊപ്പം തിരിച്ചെടുത്തില്ലെങ്കിൽ പാർട്ടിയിലേക്കില്ലെന്ന നിലപാട് ഒമ്പത് പേരും സ്വീകരിച്ചു. എന്നാൽ, ഗോപാലകൃഷ്ണ‍​െൻറ അധ‍്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ല കമ്മിറ്റി അനുമതി നൽകിയ ഒമ്പത് പേരും സി.പി.എമ്മിലേക്ക് മടങ്ങണമെന്ന് ഗോപാലകൃഷ്ണൻ തന്നെ ആവശ‍്യപ്പെടുകയായിരുന്നു. ഗോപാലകൃഷ്ണനെ പാർട്ടിയിൽ തിരിച്ചെടുക്കണമെന്ന ഉറച്ച നിലപാടിലാണ് ഏരിയ കമ്മിറ്റി. ഇതേ ചൊല്ലി ഏരിയ-ലോക്കൽ കമ്മിറ്റികൾ തമ്മിൽ ഭിന്നത രൂക്ഷമായിരിക്കുകയാണ്. നിലവിലെ ലോക്കൽ സെക്രട്ടറി ഉൾപ്പടെയുള്ളവർക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചാണ് അന്ന് ഗോപാലകൃഷ്ണൻ ഉൾപ്പടെയുള്ളവർ പാർട്ടി വിട്ടത്. വിമതരുടെ തിരിച്ചുവരവിനെ ശക്തമായി എതിർത്ത കെ. റഹീം, ജെ. രാധാകൃഷ്ണൻ എന്നിവർ ഏരിയ സ​െൻററിൽനിന്ന് പുറത്തായതും ഗോപാലകൃഷ്ണനെ എതിർക്കുന്നവർക്ക് തിരിച്ചടിയായിട്ടുണ്ട്. അതേസമയം, 2014ൽ പാർട്ടി വിട്ടവരിൽ അന്നത്തെ നഗരസഭ കൗൺസിലർമാരായ പി.എം. ബഷീർ, എം. മുജീബ് റഹ്മാൻ, യു.കെ. ബിന്ദു, വ‍്യാപാരി വ്യവസായി സമിതി ജില്ല പ്രസിഡൻറ് ഇ.കെ. ഷൗക്കത്തലി, ശ്രീധരൻബാബു തുടങ്ങിയവർ സി.പി.ഐയിൽ ചേരുകയായിരുന്നു. സി.പി.എം വിട്ട അറുപതോളം പേരിൽ 19 പേർ മാത്രമാണ് പാർട്ടിയിലേക്ക് ഇപ്പോൾ മടങ്ങുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.