മഹബൂബിനുള്ള 'ഈ' അക്ഷര വീട് നിർമാണം അവസാന ഘട്ടത്തിലേക്ക്

അരീക്കോട്: കാൽപന്തുകളിയിൽ ഒട്ടേറെ മാസ്മരിക മുഹൂർത്തങ്ങൾ കാഴ്ചവെച്ചിട്ടും അർഹിച്ച അംഗീകാരം ലഭിക്കാതെ പോയ ഊർങ്ങാട്ടിരി തെരട്ടമ്മൽ സ്വദേശി കെ. മഹബൂബിനുള്ള 'അക്ഷര വീടി'​െൻറ നിർമാണം അവസാന ഘട്ടത്തിലേക്ക്. മാധ്യമം, യു.എ.ഇ എക്സ്ചേഞ്ച്, ചലച്ചിത്ര അഭിനേതാക്കളുടെ സംഘടന അമ്മ, ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ് എന്നിവ സംയുക്തമായാണ് ഇൗ സ്നേഹ സമ്മാനം നൽകുന്നത്. വിവിധ മേഖലകളിലെ 51 പ്രതിഭകൾക്ക് മലയാളത്തിലെ 51 അക്ഷരങ്ങളുടെ ക്രമത്തിൽ വീട് നിർമിക്കുന്ന അക്ഷരവീട് പദ്ധതിയിൽ 'ഈ' വീടാണ് മഹബൂബിന് സമ്മാനിക്കുന്നത്. വീടി​െൻറ മേൽക്കൂര കോൺക്രീറ്റ് ചെയ്യുന്ന സന്തോഷവേളയിൽ ആഹ്ലാദം പങ്കിടാൻ ശനിയാഴ്ച ജനപ്രതിനിധികളും നാട്ടുകാരും അയൽവാസികളും മുൻ ഫുട്ബാൾ താരങ്ങളും മാധ്യമത്തി​െൻറ പ്രതിനിധികളോടൊപ്പം ഒത്തുചേർന്നു. അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി. ലക്ഷ്മി, ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ.കെ. ഷൗക്കത്തലി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ വി.പി. അബ്ദുറഉൗഫ്, കെ.ടി. അബ്ദുറഹ്മാൻ, മുൻ കേരള-കെ.എസ്.ഇ.ബി ഫുട്ബാൾ താരം കെ. അനീസ് അരീക്കോട്, മാധ്യമം ചീഫ് റീജണൽ മാനേജർ വി.സി. സലീം, അസി. പി.ആർ. മാനേജർ റഹ്മാൻ കുറ്റിക്കാട്ടൂർ, അക്ഷരവീട് കോഒാഡിനേറ്റർ റബീഹ്, ഏരിയ ഫീൽഡ് കോഒാഡിനേറ്റർ സി. അസൈനാർ, ലേഖകൻ സൈഫുദ്ദീൻ കണ്ണനാരി, ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ് എൻജിനീയർ ആശിഖ്, എൻ.കെ. യൂസുഫ്, കൈതറ അലിമാൻ, ഉഴുന്നൻ ഷമീർ, സി. റഫീഖ്, കെ. അബ്ദുറസാഖ്, എ. സുബൈർ, യു. അബ്ദുറഹീം, പി.ടി. റഫീഖ് എന്നിവർ പങ്കെടുത്തു. ഒരു മാസത്തിനകം നിർമാണം പൂർത്തിയാക്കി താക്കോൽദാനം നിർവഹിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സ്വാഗത സംഘം യോഗം ഏപ്രിൽ 13ന് നാല് മണിക്ക് ഊർങ്ങാട്ടിരി സർവിസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ ചേരുമെന്നും മാധ്യമം ചീഫ് റീജണൽ മാനേജർ വി.സി. സലീം അഭ്യർഥിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.