ഗ്രീൻവാലി എക്സലൻസ്‌ കോൺഫറൻസ്‌

അരീക്കോട്: നാടി​െൻറ ജൈവ വൈവിധ്യവും പാരിസ്ഥിതിക സവിശേഷതകളും തിരിച്ചറിഞ്ഞ്‌ മണ്ണിനോടും മനുഷ്യനോടും ബന്ധമുള്ള പഠനരീതി പ്രോത്സാഹിപ്പിക്കപ്പെടണമെന്ന് നെല്ലിക്കാപറമ്പ് ആഹ്വാനം ചെയ്‌തു. കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ കോൺഫറൻസ് ഉദ്ഘാടനം ചെയ്തു. ഗ്രീൻവാലി ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഡോ. സി.എം. സാബിർ നവാസ് അധ്യക്ഷത വഹിച്ചു. മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൽ കലാമി​െൻറ ടെക്‌നോളജി ഇനീഷ്യേറ്റിവ്‌ ഉപദേശകനായിരുന്ന ആസിഫ് മുഹമ്മദ് ഇഖ്ബാൽ മുഖ്യാതിഥിയായി. വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ കൊണ്ടൂരു നരേഷ് മുഖ്യപ്രഭാഷണം നടത്തി. ഗ്രീൻവാലി ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ പ്രഫ. സയ്യിദ് മുഹമ്മദ് ശാക്കിർ, മുൻ ചെയർമാൻ സി.പി. ചെറിയ മുഹമ്മദ്, പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ കെ.പി. ഹിദായത്ത് തുടങ്ങിയവർ സംസാരിച്ചു. മുതിർന്ന അധ്യാപകരെ ചടങ്ങിൽ ആദരിച്ചു. പ്രവാസി ചിത്രകാരൻ കെ. റിയാസി​െൻറ ചിത്രപ്രദർശനവും അരങ്ങേറി. ഗ്രീൻ ഹോം പ്രോജക്ടി​െൻറ പ്രഖ്യാപനം എസ്.എസ്.എം ട്രെയിനിങ് കോളജ് പ്രിൻസിപ്പൽ സി. അബ്ദുൽ ഹമീദ് നിർവഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.