സ്കൂള്‍ വാര്‍ഷികം തുടങ്ങി

വേങ്ങര: കണ്ണമംഗലം തോട്ടശ്ശേരിയറ എ.എം.എല്‍.പി സകൂള്‍ 85ാം വാര്‍ഷികം 'സഫലം' തുടങ്ങി. ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഇ.കെ. കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഗായിക എന്‍.കെ. മെഹറിന്‍, സുവനീര്‍ പ്രകാശനം ചെയ്തു. പി.ടി.എ പ്രസിഡൻറ് പി.ഇ. ഷബീര്‍ അലി, പ്രധാനാധ്യാപിക ജെയ്‌സി ജോര്‍ജ്, സ്‌കൂള്‍ ലീഡര്‍ ഫാത്തിമ റിഫ്‌ന, കാവുങ്ങല്‍ ഇസ്മായില്‍ തുടങ്ങിയവര്‍ സംസാരിച്ചു. പൂര്‍വ അധ്യാപക വിദ്യാര്‍ഥി സംഗമവും നടന്നു. വാര്‍ഷിക ഉദ്ഘാടനവും വിരമിക്കുന്നവര്‍ക്കുള്ള യാത്രയയപ്പും ഞായറാഴ്ച വൈകീട്ട് കെ.എന്‍.എ. ഖാദര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. രാവിലെ മുതല്‍ കുട്ടികളുടെ കലാപരിപാടികളും നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.