കാമ്പ്രൻസ് കുടുംബ സംഗമം ഇന്ന്

തിരൂരങ്ങാടി: ജില്ലക്കകത്തും പുറത്തുമായി വ്യാപിച്ചുകിടക്കുന്ന കാമ്പ്രൻസ് കുടുംബ സംഗമം ഞായറാഴ്ച രാവിലെ ഒമ്പതുമുതൽ വെന്നിയൂർ പരപ്പൻ സ്‌ക്വയറിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 5000ത്തോളം പ്രതിനിധികൾ പങ്കെടുക്കും. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിക്കും. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ മുഖ്യാതിഥിയാവും. 70 വയസ്സ് കഴിഞ്ഞവരെ ആദരിക്കുകയും പ്രഫഷനൽ കോഴ്‌സ് പൂർത്തിയാക്കിയവരെയും വിവിധ പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയവരെയും അനുമോദിക്കുകയും ചെയ്യും. 'ഹാപ്പി ഫാമിലി' വിഷയത്തിൽ സൈക്കോളജിസ്റ്റ് ഡോ. ബി.എം. മുഹ്‌സിൻ ക്ലാസെടുക്കും. വാർത്ത സമ്മേളനത്തിൽ കാമ്പ്രൻ കരീം, അബൂബക്കർ ഫൈസി കാവനൂർ, സെയ്തലവി, കെ. അബ്ദുൽ മജീദ് മാസ്റ്റർ, അബ്ദുല്ല എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.