അവധിക്കാലം വളർത്തു പക്ഷികൾക്കൊപ്പം; പുത്തൂർ സ്കൂളിൽ 'കിളികളാരവം'

കോട്ടക്കൽ: അവധിക്കാലം സ്കൂളിലെ വളർത്തുപക്ഷികൾക്കൊപ്പം ചെലവഴിച്ച് പുത്തൂർ എ.എം.എൽ.പി സ്കൂൾ വിദ്യാർഥികൾ. ആധുനിക സംവിധാനങ്ങളോടെ നിർമിച്ച കിളികൂട്ടിൽ 50ഓളം വിവിധയിനത്തിലുള്ള പക്ഷികളാണുള്ളത്. പഠന പാഠ്യേതര വിഷയങ്ങളുടെ ഭാഗമായി സ്വകാര്യ സ്ഥാപനത്തി​െൻറ സഹായത്തോടെയാണ് ഒരു ലക്ഷം രൂപ ചെലവിൽ സ്കൂൾ മുറ്റത്ത് കൂട് നിർമിച്ചത്. പ്രാവ്, ലൗ ബേഡ്സ് തുടങ്ങിയ പക്ഷികൾക്ക് തീറ്റ കൊടുക്കുന്നതും പരിപാലിക്കുന്നതും വിദ്യാർഥികളാണ്. 182 വിദ്യാർഥികൾക്ക് പദ്ധതി പ്രയോജനപ്പെടുമെന്ന് പ്രധാനാധ്യാപകൻ മുഹമ്മദ് സാദിഖും പി.ടി.എ പ്രസിഡൻറ് ചോലക്കൽ മുസ്തഫയും പറഞ്ഞു. പുതിയ അധ്യയനവർഷത്തിൽ കൂടുതൽ പക്ഷികളെ എത്തിക്കാനാണ് തീരുമാനം. ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണനാണ് കിളിക്കൂട് ഉദ്ഘാടനം ചെയ്തത്. കുട്ടികളുടെ നാടകവേദി, ജൈവ വൈവിധ്യ പാർക്ക് തുടങ്ങിയവയും സ്കൂളിനെ ശ്രദ്ധേയമാക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.