ഗേറ്റിന് താഴിട്ട്​ പ്രതിഷേധം; മതിൽ ചാടിക്കടന്നും സർവേ

തിരൂരങ്ങാടി: കനത്ത സുരക്ഷയോടെ പൂർത്തിയാക്കിയ ദേശീയപാത സ്ഥലമെടുപ്പ് സർവേക്ക് ഗേറ്റിന് താഴിട്ട് പ്രതിഷേധവും. വെളിമുക്കിലെ ചില വീടുകളിലാണ് ഉദ്യാഗസ്ഥർ കടക്കാതിരിക്കാൻ ഗേറ്റ് താഴിട്ടുപൂട്ടിയത്. വീടിന് പുറത്തുണ്ടായിരുന്ന വീട്ടുകാരോട് പൊലീസ് ഗേറ്റ് തുറക്കാനാവശ്യപ്പെട്ടെങ്കിലും തുറക്കാനാവില്ലെന്നും വേണമെങ്കിൽ മതിൽ ചാടാം, അളക്കാം, അതുപോലെ തിരിച്ചുപോവാം എെന്നാക്കെയുമായിരുന്നു മറുപടി. ഇതോടെ, പൊലീസും സർവേ ജീവനക്കാരും വീടി​െൻറ മതിൽ ചാടിക്കടന്നാണ്‌ വീട്ടുവളപ്പിൽ കയറിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.