'പഴുതടച്ച' വാതിലുമായി ഡിവൈ.എസ്.പി ഓഫിസ് കെട്ടിടം

തിരൂർ: തിരൂരിലെ പുതിയ ഡിവൈ.എസ്.പി ഓഫിസിന് 'പഴുതടച്ച' വാതിൽ. കഴിഞ്ഞ ദിവസമാണ് നേരത്തെയുണ്ടായിരുന്ന വാതിലിൽ പുതിയ മാറ്റം വരുത്തിയത്. വാതിലടച്ചാൽ ഓഫിസിനകത്ത് എന്ത് നടന്നാലും പുറത്ത് നിൽക്കുന്നവർ അറിയില്ല. പൊലീസി‍​െൻറ പ്രവർത്തനം സുതാര്യമാക്കുന്നതിന് സർക്കാർ തലത്തിൽ നടപടികളെടുത്ത് വരുന്നതിനിടെയാണ് തിരൂരിൽ പഴുതടച്ച വാതിൽ സ്ഥാപിച്ചിരിക്കുന്നത്. ഏതാനും ദിവസം മുമ്പ് വരെ കെട്ടിടത്തിലുണ്ടായിരുന്നത് വിടവുകളുള്ള ഇരുമ്പ് വാതിലായിരുന്നു. പുറത്ത് നിൽക്കുന്നവർക്കും അകത്തുള്ളവർക്കും പരസ്പരം കാണാനും ബന്ധപ്പെടാനും സാധിക്കുന്ന തരത്തിലുള്ളതായിരുന്നു. ഈ വാതിലിൽ പുതിയ ഇരുമ്പ് പാളികൾ ഘടിപ്പിച്ച് വിടവ് പൂർണമായും അടച്ചിരിക്കുകയാണിപ്പോൾ. കെട്ടിട ഉദ്ഘാടനത്തിന് തിരക്കിട്ട പ്രവൃത്തികൾ നടക്കുന്നതിനൊപ്പമാണ് വാതിലിൽ പരിഷ്കാരം വരുത്തിയത്. ലോക്കപ്പിലെ ദൃശ്യങ്ങൾ സി.സി.ടി.വി സ്ഥാപിച്ച് പുറത്തുള്ളവർക്ക് പ്രദർശിപ്പിക്കുന്ന തരത്തിൽ ആഭ്യന്തര വകുപ്പ് നടപടികളെടുക്കുന്നതിനിടെയാണ് ഡിവൈ.എസ്.പി ഓഫിസ് പ്രവേശന കവാടത്തിലെ വാതിലിൽ മാറ്റം വരുത്തിയിരിക്കുന്നത്. പൊടിശല്യം തടയാനും ഇഴജന്തുക്കൾ അകത്തേക്ക് കടക്കാതിരിക്കാനുമാണ് വാതിൽ ഈ രൂപത്തിലാക്കിയതെന്നാണ് ഉദ്യോഗസ്ഥരുടെ ഭാഷ്യം. ഏപ്രിൽ അവസാനമോ മേയ് ആദ്യത്തിലോ ഉദ്ഘാടനം നടത്താനുള്ള ഒരുക്കത്തിലാണ് പൊലീസ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.