പരിപാടികൾ ഇന്ന്

ചെമ്പ്ര പോക്കർ മുസ്ലിയാർ നഗർ: ദർസ്-സ്വലാത്ത് വാർഷികം, സമാപന ദുആ സമ്മേളനം, ഉദ്ഘാടനം അബ്ബാസലി ശിഹാബ് തങ്ങൾ -7.00 വെട്ടം എ.എച്ച്.എം സലഫി സ്കൂൾ: എം.എസ്.എം. മോറൽ സ്കൂൾ -9.00 ആലത്തിയൂർ ഹനുമാൻകാവ് ക്ഷേത്രം: ഭാഗവത സപ്താഹ യജ്ഞം -6.00, അന്നദാനം -12.00 പുറത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ: കലാഗ്രാമം കൂട്ടായ്മ ഒരുക്കുന്ന ദ്വിദിന കലാ ക്യാമ്പ് -9.00 ആലത്തിയൂർ ഗൗരി ലങ്കേഷ് നഗർ: യുവകലാസാഹിതി മൂന്നാം വാർഷികം, ഓഫിസ് ഉദ്ഘാടനം എ.പി.കെ. ഷായിർ ബാവ അനുസ്മരണം -10.00 എടക്കനാട് ജി.എം.യു.പി സ്കൂൾ (ലൈല ടീച്ചർ നഗർ): പൂർവവിദ്യാർഥി സംഗമവും ഗുരുനാഥരെ ആദരിക്കലും ഉദ്ഘാടനം ഡോ. അനിൽ വള്ളത്തോൾ -3.30 തിരൂർ താലൂക്ക് ഓഫിസ് കോൺഫറൻസ് ഹാൾ: താലൂക്ക് വികസനസമിതി യോഗം -10.30 തിരൂർ കോരങ്ങത്ത് സാംസ്കാരിക സമുച്ചയം: പി.എച്ച്, എസ്.ഒ.എ ആറാമത് സംസ്ഥാന സമ്മേളനം, ഉദ്ഘാടനം മന്ത്രി ഡോ. കെ.ടി. ജലീൽ 10.00 തിരൂർ എം.ഇ.എസ് സെൻട്രൽ സ്കൂൾ: രക്ഷിതാക്കളുടെ സംഗമം, ഒരുമ -8.00 തിരൂർ തുഞ്ചൻപറമ്പ്: കുട്ടികൾക്കായി ബാലസമാജം ഒരുക്കുന്ന എഴുത്തുകളരി, ഉദ്ഘാടനം എം.ടി. വാസുദേവൻ നായർ -10.30 തിരൂർ ടി.ഐ.സി സെക്കൻഡറി സ്കൂൾ: ഇസ്ലാമിക് പഠന ക്യാമ്പ് -9.00 തിരൂർ അക്ഷര കോളജ്: എം.എസ്.എം മോറൽ സ്കൂൾ -9.00 നിറമരുതൂർ ടി.ആർ ബീച്ച് അംഗൻവാടിക്ക് പുതിയ കെട്ടിടമായി നിറമരുതൂർ: ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ 12 ലക്ഷം രൂപ ചെലവിട്ട് നിർമിച്ച ടി.ആർ ബീച്ച് അംഗൻവാടി കെട്ടിടം കുരുന്നുകൾക്ക് തുറന്നുകൊടുത്തു. കെട്ടിടോഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.വി. സുഹറ റസാഖ് നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.പി. സെയ്തലവി അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ സുബൈദ ഷാലിമാർ, കെ. പ്രേമ, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.വി. സൈനബ, എ. അശോകൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി. മുസ്തഫ, ഹസ്നത്ത്, കെ.ടി. ശശി, സി.ഡി പി.ഒ. സുമംഗല, സൂപ്പർവൈസർ ഡെൻസി, കെ. ഗഫൂർ, സി.പി. സെയ്തു, ഷഹർബാൻ, കെ.പി. ഉമ്മർ, സി.പി. ഹനീഫ മാസ്റ്റർ, യൂനസ്, കെ. ഹംസകോയ എന്നിവർ സംസാരിച്ചു. ചൊക്കിടി​െൻറ പുരക്കൽ കമ്മുക്കുട്ടി ഹാജിയുടെ കുടുംബാംഗങ്ങളാണ് അംഗൻവാടിക്ക് സ്ഥലം വിട്ട് നൽകിയത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.വി. സിദ്ദീഖ് സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.