എസ്.എഫ്.ഐ ജില്ല പഠനക്യാമ്പ് സമാപിച്ചു

തിരുനാവായ: നാവാമുകുന്ദ ഹയർ സെക്കൻഡറി സ്കൂളിൽ രണ്ട് ദിവസങ്ങളിലായി നടന്ന എസ്.എഫ്.ഐ മലപ്പുറം ജില്ല പഠനക്യാമ്പ് സമാപിച്ചു. അഖിലേന്ത്യ പ്രസിഡൻറ് വി.പി. സാനു ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് എൻ.എം. ഷഫീഖ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി. ഷബീർ, കെ. ശ്യാം പ്രസാദ്, വി. ആതിര, എ. ജോഷിദ്, സി. വിപിൻ, അഡ്വ. പി. ഹംസക്കുട്ടി എന്നിവർ സംസാരിച്ചു. സി.പി.എം. ജില്ല സെക്രട്ടേറിയറ്റംഗം വി. ശശികുമാർ, ജില്ല കമ്മിറ്റിയംഗം എ. ശിവദാസൻ, ശ്രീജിത് വയനാട്, എസ്.കെ. സജീഷ്, ജെയ്ക് സി. തോമസ് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു. വിവിധ ഏരിയകളിൽനിന്ന് 200 പ്രതിനിധികൾ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.