മരണമൊളിപ്പിച്ച്​ കുന്തിപ്പുഴയിലെ ചതിക്കുഴികൾ

പുലാമന്തോൾ: കടുത്ത വേനലിൽ ശരീരം തണുപ്പിക്കാൻ കുന്തിപ്പുഴ തേടിയെത്തുന്നവരെ മരണത്തിലേക്ക് തള്ളിവിട്ട് ചതിക്കുഴികൾ. എട്ടാംതരം പരീക്ഷ കഴിഞ്ഞ് അവധിക്കാലമാഘോഷിക്കാൻ ഉമ്മയുടെ വീട്ടിലെത്തിയ 13കാരിയാണ് വെള്ളിയാഴ്ച വൈകീട്ട് കുന്തിപ്പുഴ കയത്തിലകപ്പെട്ട് മരിച്ചത്. ഉമ്മയോടും വല്ല്യുമ്മയോടുമൊപ്പം പുഴയിൽ കുളിക്കാനെത്തിയതായിരുന്നു ഫാത്തിമ ലിയാന. ചെക്ക്ഡാമിനു താഴെ വസ്ത്രമലക്കുന്നതിനും കുളിക്കുന്നതിനുമിടെയാണ് കാണാതാവുന്നത്. അനധികൃത മണലെടുപ്പുകാർ തീർത്ത കുഴികളാണ് മരണക്കയത്തിലേക്ക് തള്ളിവിടുന്നത്. ദിവസങ്ങൾക്ക് മുമ്പ് കുന്നക്കാവ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി ഏലംകുളം എളാട് മല്ലിക്കട തടണക്ക് താഴെ ആഴമേറിയ കയത്തിൽ വീണു മരിച്ചിരുന്നു. വർഷങ്ങൾക്ക് മുമ്പ് ചെമ്മലശ്ശേരി കിളിക്കുന്ന് കാവ് കടവിനടുത്ത് അമ്മയോടും കൂട്ടുകാരോടുമൊപ്പം കുളിച്ചുകൊണ്ടിരിക്കെ 10 വയസ്സുകാരിയടക്കം നിരവധി പേരെയാണ് ഇതിനകം മരണം തട്ടിയെടുത്തത്. അപകടക്കുഴികൾ സംബന്ധിച്ച് പുഴയിലിറങ്ങുന്നവർക്കുള്ള അജ്ഞതയാണ് മരണം കൂടാൻ കാരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.