ഭൂമിയുടെ കൗതുകങ്ങളും ആകാശവിസ്മയങ്ങളും തേടി കുട്ടിശാസ്ത്രജ്ഞർ

തിരൂർ: കേട്ടറിഞ്ഞ ഭൂമിയുടെ കൗതുകവും ആകാശവിസ്മയങ്ങളും പരീക്ഷണ-നിരീക്ഷണങ്ങളിലൂടെ അനുഭവിക്കാൻ കുട്ടി ശാസ്ത്രജ്ഞർക്ക് അവസരമൊരുക്കി അവധിക്കാല സഹവാസ ക്യാമ്പ്. എസ്.എസ്.എയുടെ നേതൃത്വത്തിൽ തിരൂർ ബി.ആർ.സി ഒരുക്കിയ 'ജിയോയിഡ്' ശാസ്ത്ര ക്യാമ്പാണ് വിദ്യാർഥികളിലെ കൗതുകവും ജിജ്ഞാസയും തൊട്ടുണർത്തുന്നതായത്. രണ്ട് ദിവസങ്ങളിലായി തിരൂർ ജി.എം.യു.പി സ്കൂളിൽ നടക്കുന്ന ക്യാമ്പിൽ 28 വിദ്യാലയങ്ങളിൽനിന്നായി നൂറോളം വിദ്യാർഥികളാണുള്ളത്. 'നമ്മുടെ ഭൂമി' എന്ന വിഷയത്തിൽ മനോജ് കോട്ടക്കൽ ക്ലാസെടുത്തു. വാന നിരീക്ഷണത്തിന് സുധീർ ആലങ്കോട് നേതൃത്വം നൽകി. ബി.ആർ.സി ട്രെയിനർ വി.വി. മണികണ്ഠൻ ഗോളങ്ങളെയും ഗ്രഹണങ്ങളെയും പരിചയപ്പെടുത്തുന്ന സ്റ്റല്ലേറിയം അവതരിപ്പിച്ചു. വിദ്യാർഥികളുടെ നേതൃത്വത്തിൽ വിവിധ പരീക്ഷണങ്ങൾ നടത്തുകയും ക്ലാസിൽ ഗ്രഹണം ഒരുക്കുകയും ചെയ്തു. നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഗീത പള്ളിയേരി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ഷിഹാബ് റഹ്മാൻ അധ്യക്ഷത വഹിച്ചു. എ.ഇ.ഒ പങ്കജവല്ലി, ബി.പി.ഒ ആർ.പി. ബാബുരാജ്, പ്രധാനാധ്യാപകരായ അനിൽകുമാർ, എൻ. മേദിനി, എ. ഹരീന്ദ്രൻ, ബി.ആർ.സി ട്രെയിനർ വി. അബ്ദുസിയാദ് എന്നിവർ സംസാരിച്ചു. ക്യാമ്പ് ശനിയാഴ്ച സമാപിക്കും. ജ്യോതിശാസ്ത്രജ്ഞൻ പാപ്പുട്ടി വിദ്യാർഥികളുമായി സംവദിക്കും. സദനം ശ്രീധരന് ജന്മനാടി‍​െൻറ ആദരം തിരൂര്‍: കഥകളി-മദ്ദളം ആചാര്യന്‍ സദനം ശ്രീധരന് ജന്മനാടായ മുത്തൂരി​െൻറ ആദരം. എം.പി. അബ്ദുസമദ് സമദാനി ഉദ്ഘാടനം ചെയ്തു. മുത്തൂര്‍ പൗരസമിതി ചെയര്‍മാന്‍ കെ.പി. ഫസലുദ്ദീന്‍ അധ്യക്ഷത വഹിച്ചു. മലയാള സർവകലാശാല വൈസ് ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍ മുഖ്യാതിഥിയായി. നഗരസഭാധ്യക്ഷൻ അഡ്വ. എസ്. ഗിരീഷ്, പി. കോയമാസ്റ്റർ, സി. സാബിറ, സുധീര്‍ പറൂർ, സി.വി. ജയേഷ്, വി. ഗോവിന്ദന്‍കുട്ടി, എ. സെയ്താലിക്കുട്ടി, തൊട്ടിയാട്ടില്‍ വിജയൻ, ടി. ബാലകൃഷ്ണൻ, സി.വി. വിമല്‍കുമാർ, കെ. അബ്ദുല്‍ ഖാദര്‍ മാസ്റ്റർ, സി. അബ്ദുല്ല മാസ്റ്റർ, കെ. രവീന്ദ്രൻ, മുഹമ്മദ് കുട്ടി, ഗോപിനാഥ് ചേന്നര എന്നിവര്‍ സംസാരിച്ചു. പൗരാവലിക്കായി പൊന്നാടയണിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.