മീനച്ചൂടിന് കാഠിന്യമേറി തെങ്ങുകൾ ഉണക്ക് ഭീഷണിയിൽ

കല്ലടിക്കോട്: മീനച്ചൂടിൽ തെങ്ങ് ഉണക്ക് ഭീഷണി നേരിടുന്നു. കരിമ്പ, തച്ചമ്പാറ, കാരാകുർശ്ശി എന്നീ ഗ്രാമപഞ്ചായത്തുകളിലാണ് കേരകൃഷി അടക്കമുള്ള കാർഷിക വിളകൾക്ക് ഭീഷണിയായത്. വേനൽമഴയുടെ തോത് കുറഞ്ഞതും ജല ലഭ്യതയുടെ സാധ്യതകൾ പാടെ ഇല്ലാതായതും കാരണം മലയോര മേഖലയിലും കുന്നിൻ പ്രദേശങ്ങളിലും തെങ്ങുകളുടെ പട്ടകൾ മൂപ്പെത്തും മുേമ്പ ഉണങ്ങി വീഴുന്നു. ധാരാളം മച്ചിങ്ങ കൊഴിയുന്നുമുണ്ട്. തേങ്ങയുടെ ഉൽപാദനവും കുത്തനെ കുറഞ്ഞു. പടം) അടിക്കുറിപ്പ്: പൊന്നംകോട് തെങ്ങുകൾ ഉണങ്ങിയ നിലയിൽ /PW File Kalladikode Teng
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.