കേടായ ശർക്കര വെളിയിൽ തള്ളി; മാവേലി സ്​റ്റോറിനു മുന്നിൽ പ്രതിഷേധവുമായി നാട്ടുകാർ

വള്ളിക്കുന്ന്: അത്താണിക്കൽ മാവേലി സ്റ്റോറിൽ കേടുവന്ന ശർക്കര വെളിയിൽ തള്ളിയത് പ്രതിഷേധത്തിനിടയാക്കി. വ്യാഴാഴ്ച രാവിലെയാണ് 100 കിലോയോളം വരുന്ന രണ്ട് ചാക്ക് ശർക്കര കേടായി സ്റ്റോറിന് തൊട്ടടുത്ത് തള്ളിയ നിലയിൽ കണ്ടത്. വിവരമറിഞ്ഞ് നിരവധി ആളുകൾ തടിച്ചുകൂടി. മാവേലി സ്റ്റോറിൽ സ്റ്റോക്ക് വന്നതറിഞ്ഞ് രാവിലെ മുതൽ സാധനങ്ങൾ വാങ്ങാൻ ആളുകളുടെ നീണ്ടനിര ഉണ്ടായിരുന്നു. എന്നാൽ, 11 മണിയായിട്ടും മേനേജർ എത്താത്തതി​െൻറ പേരിൽ വന്നവർക്ക് സാധനങ്ങൾ നൽകിയിരുന്നില്ല. മാനേജർ ഉപഭോക്താക്കളോട് മോശമായി പെറുമാറുന്നു എന്ന് നേരത്തെ പരാതി ഉയർന്നിരുന്നു. മാനേജർക്കെതിരെ നാട്ടുകാർ സെപ്ലെ ഓഫിസിൽ പരാതിയും നൽകിയിരുന്നു. ഈ സാഹര്യത്തിൽ അംഗൻവാടിയിലേക്കും മറ്റും നൽകേണ്ട ശർക്കര തള്ളിയത് കണ്ടതോടെ പ്രതിഷേധവുമായി സി.പി.എം പ്രവർത്തരും നാട്ടുകാരും എത്തി. മാനേജറെ ഉടൻ സ്ഥലം മാറ്റണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. ഇതിനിടെ സപ്ലൈ ഓഫിസിൽ പരാതിപ്പെട്ടതി​െൻറ അടിസ്ഥാനത്തിൽ മേൽ ഇടപെടലി​െൻറ ഭാഗമായി 11.30ഓടെ സാധനങ്ങൾ വിതരണം ചെയ്യാൻ തുടങ്ങി. സമരത്തെ തുടർന്ന് സപ്ലൈ ഓഫിസ് ജനറൽ മാനേജർ വിനോദ്കുമാർ സ്ഥലത്തെത്തി സമരക്കാരുമായി ചർച്ച നടത്തി. മാനേജറെ സ്ഥലംമാറ്റാം എന്നും ക്യൂവിൽ നിൽക്കുന്നവർക്ക് ടോക്കൺ നൽകി സാധനങ്ങൾ നൽകാമെന്നുമുള്ള ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്. ഭക്ഷ്യ മന്ത്രി ഉൾപ്പെടെയുള്ളവർക്ക് നൂറുകണക്കിന് ആളുകൾ ഒപ്പിട്ട പരാതിയും നാട്ടുകാർ നൽകി. സമരത്തിന് വി. ശ്രീനാഥ്, കെ.വി. അജയ് ലാൽ, തറോൽ ബാബു, പി. ദേവദാസൻ എന്നിവർ നേതൃത്വം നൽകി. നേരത്തെ ഇവിടേക്ക് വിതരണത്തിന് കൊണ്ടുവന്ന പച്ചക്കറികൾ കെട്ടഴിക്കാതെ കൂട്ടിയിട്ട് കേടായ അവസ്ഥയും ഉണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.