ഭവന പദ്ധതി ഗുണഭോക്താക്കളുടെ പരിശീലന യോഗവും കരാര്‍ ഒപ്പുവെക്കലും

മൂത്തേടം: പഞ്ചായത്തിലെ ലൈഫ് മിഷന്‍ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.ടി. രാധാമണി മുതിര്‍ന്ന പൗരന്‍ അയ്യപ്പന്‍ അത്തിക്കുത്തില്‍നിന്ന് രേഖകള്‍ വാങ്ങി ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ വൈസ് പ്രസിഡൻറ് എ.ടി. റെജി അധ്യക്ഷത വഹിച്ചു. വി.ഇ.ഒ മനോജ് പദ്ധതി വിശദീകരിച്ചു. അംഗങ്ങളായ അബ്ദുല്‍ മജീദ്, കെ. സുബൈദ, എന്‍.കെ. കുഞ്ഞുണ്ണി, ടി. അനീഷ്, സോനു എന്നിവര്‍ സംസാരിച്ചു. പഞ്ചായത്തിലെ 175 ഭവനരഹിതര്‍ക്കാണ് ഒന്നാംഘട്ടത്തില്‍ ധനസഹായം നല്‍കുന്നത്. 115 പേര്‍ ഭൂമിയില്ലാത്ത ഭവനരഹിതരുടെ പട്ടികയിലും ഉള്‍പ്പെട്ടിട്ടുണ്ട്. ഇവർക്ക് ഭവനസമുച്ചയം നിർമിക്കാൻ സ്ഥലം കണ്ടെത്തുന്നതിനനുസരിച്ച് തുടര്‍ നടപടിയെടുക്കും. ഈ സാമ്പത്തിക വര്‍ഷം പഞ്ചായത്തി​െൻറ പദ്ധതി വിഹിതത്തില്‍ 60 ലക്ഷം രൂപ ഭവനം വാസ്യയോഗ്യമാക്കാൻ നീക്കിവെച്ചതായും പ്രസിഡൻറ് പറഞ്ഞു. --
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.