ചലച്ചിത്രോത്സവ ലോഗോ പ്രകാശനം

പെരിന്തൽമണ്ണ: നഗരസഭയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 12 മുതൽ 23 വരെ നടക്കുന്ന വള്ളുവനാട് തനിമ സാംസ്കാരിക മഹോത്സവേത്താടനുബന്ധിച്ച് സവിത തിയേറ്ററിൽ സംഘടിപ്പിക്കുന്ന നാലാമത് അന്താരാഷ് ചലച്ചിത്രോത്സവത്തി​െൻറ ലോഗോ പ്രകാശനം ചെയ്തു. മുനിസിപ്പൽ ചെയർമാൻ എം. മുഹമ്മദ് സലീം ചലച്ചിത്ര പ്രവർത്തകൻ മേലാറ്റൂർ രവിവർമക്ക് നൽകി പ്രകാശനം ചെയ്തു. സജി ചെറുകരയാണ് ലോഗോ രൂപകൽപന ചെയ്തത്. െസവൻസ് ഫുട്ബാൾ ടൂർണമ​െൻറ് ഇന്ന്മുതൽ പെരിന്തൽമണ്ണ: പ്രീമിയർ ക്ലബ് സംഘടിപ്പിക്കുന്ന ആൾ കേരള െസവൻസ് ഫുട്ബാൾ ടൂർണമ​െൻറ് വെള്ളിയാഴ്ച രാത്രി എട്ട് മുതൽ പെരിന്തൽമണ്ണ നെഹ്റു ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ നടക്കും. മഞ്ഞളാംകുഴി അലി എം.എൽ.എ. ഉദ്ഘാടനം നിർവഹിക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. സാസ് ശാന്തപുരവും ജവഹർ തുവ്വൂരും തമ്മിലാണ് ആദ്യ മത്സരം. പെരിന്തൽമണ്ണ ജി.എച്ച്.എസ്.എസ്സിലെ വിദ്യാർഥികൾക്ക് ഉദ്ഘാടന മത്സരം സൗജന്യമായിരിക്കും. മത്സരത്തിന്ന് മുമ്പ് 21ന് താഴെ പ്രായമുള്ളവരുടെ മത്സരവുമുണ്ടാകും. 20 രൂപയാണ് ടിക്കറ്റ് നിരക്ക്. ക്വാർട്ടർ, സെമി ഫൈനൽ മുതൽ തുക വർധിപ്പിക്കും. ഒാൺൈലൻവഴി വിജയികളെ പ്രവചിക്കുന്ന മത്സരം ഏർപെടുത്തും. വാർത്തസമ്മേളനത്തിൽ പ്രസിഡൻറ് അഡ്വ. റഫീഖ് വള്ളൂരാൻ, സെക്രട്ടരി യു. അബ്ദുൽ കരിം, പി. വിശ്വനാഥൻ, തെക്കത്ത് ഉസ്മാൻ, കെ.പി.എം. സക്കീർ, നൗഷാദ് കിഴിശ്ശേരി, നിയാസ് തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.