കാലിക്കറ്റ്​ സർവകലാശാല: രണ്ട്​ വീടുകളുടെ താക്കോല്‍ കൈമാറി

കോഴിേക്കാട്: സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നിരാശ്രയരും നിരാലംബരുമായ കുടുംബങ്ങള്‍ക്ക് കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലെ നാഷനല്‍ സര്‍വിസ് സ്‌കീം യൂനിറ്റുകള്‍ നിർമിച്ചുനല്‍കുന്ന ഭവനങ്ങളില്‍ വടകര ചെരണ്ടത്തൂര്‍ എം.എച്ച്.ഇ.എസ് കോളജ് നിര്‍മിച്ച രണ്ട് വീടുകളുടെ താക്കോല്‍ദാനം രജിസ്ട്രാര്‍ ഡോ.ടി.എ.അബ്ദുൽ മജീദ് നിര്‍വഹിച്ചു. കുന്നത്തുകരയില്‍ ആയിശുമ്മക്കും ചെരണ്ടത്തൂരില്‍ ജാനകിക്കുമാണ് വീട് നിർമിച്ചുനൽകിയത്. എന്‍.എസ്.എസ്പ്രോഗ്രാം ഓഫിസര്‍ വി.എം. സുകേഷി​െൻറ നേതൃത്വത്തില്‍ എന്‍.എസ്.എസ് വളൻറിയര്‍മാരായ നൂറ് വിദ്യാർഥികളുടെ അധ്വാനവും പത്ത് ലക്ഷം രൂപയും െചലവഴിച്ചാണ് വീടുകള്‍ നിര്‍മിച്ചത്. ഇതേ കോളജിലെ എൻ.എസ്.എസ് വിഭാഗം നിര്‍മിക്കുന്ന മൂന്നാമത്തെ വീട് തോടന്നൂരില്‍ സെപ്റ്റംബറിൽ നിര്‍മാണം പൂര്‍ത്തിയാക്കി കൈമാറും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.