കമ്പനി ഉടമ സ്ഥാപനത്തിനുള്ളിൽ ആത്മഹത്യ ചെയ്‌തു; വ്യവസായ വകുപ്പിനെതിരെ ആത്മഹത്യക്കുറിപ്പ്​

വലിയതുറ (തിരുവനന്തപുരം): വ്യവസായ വകുപ്പിനെതിരെ ആത്മഹത്യക്കുറിപ്പെഴുതി വേളി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ കമ്പനി ഉടമ സ്ഥാപനത്തിനുള്ളിൽ ആത്മഹത്യ ചെയ്‌തു. ആക്കുളം മംഗലത്തുകോണം ശിവക്ഷേത്രത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന ഇ.പി. സുരേഷാണ് (50) വ്യാഴാഴ്ച ഉച്ചക്ക് രണ്ടോടെ ആത്മഹത്യ ചെയ്‌തത്. ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ മെറ്റാക്കെയർ അലുമിനിയം ഫാബ്രിക്കേഷൻ കമ്പനി എം.ഡിയാണ്. ജില്ല വ്യവസായ വകുപ്പി​െൻറ ക്രൂരതയാണ് ത​െൻറ ആത്മഹത്യക്ക് പിന്നിലെന്നാണ് കുറിപ്പിലുള്ളത്. വലിയതുറ പൊലീസ് കേസെടുത്തു. തൃശൂർ ഇടവ മുണ്ടത്തിക്കോട് സ്വദേശിയായ സുരേഷ് വർഷങ്ങളായി വിദേശത്തായിരുന്നു. 2010ൽ നാട്ടിൽ തിരിച്ചെത്തിയ ശേഷമാണ് അനുജൻ ഷാജികുമാറുമായി ചേർന്ന് വേളി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ കമ്പനി തുടങ്ങിയത്. 10 സ​െൻറിന് 25,000 രൂപക്ക് ഉടമസ്ഥാവകാശവും നേടിയിരുന്നു. 2016ൽ കമ്പനി വിപുലീകരിക്കുന്നതിനായി സുരേഷ് പുതിയ ഷെയർ ഹോൾഡേഴ്സിനെ ചേർത്തു. കഴിഞ്ഞ വർഷം കമ്പനിക്ക് മെറ്റാകെയർ എൻജിനീയേഴ്സ് ആൻഡ് പൗഡർ കോട്ടേഴ്സ് എന്ന് പേര് മാറ്റി സ്ഥലത്ത് പുതിയ കമ്പനി തുടങ്ങാൻ ജില്ലാ വ്യവസായ വകുപ്പിൽ അപേക്ഷ നൽകി. പുതിയ പേരിൽ രജിസ്റ്റർ ചെയ്‌താൽ മാത്രമേ തുടർപ്രവർത്തനത്തിനുള്ള അനുമതി ലഭിക്കൂ. ഇതിന് ഒരു വർഷമായി വ്യവസായ വകുപ്പിൽ കയറിയിറങ്ങി. നടപടി ഉണ്ടായില്ല. സ്ഥലവില ഉയർന്നെന്നും ഒരു സ​െൻറിന് ആറര ലക്ഷം രൂപ കണക്കാക്കി 10 സ​െൻറിന് 63 ലക്ഷം വ്യവസായ വകുപ്പിന് അടയ്ക്കണമെന്നും ജില്ല വ്യവസായ വകുപ്പിൽനിന്ന് സുരേഷിനെ അറിയിച്ചു. ഇല്ലെങ്കിൽ സ്ഥലം വിട്ടുനൽകാനും അറിയിപ്പുണ്ടായി. ഇത് ഷെയർ ഹോൾഡേഴ്സിനെ അറിയിക്കാൻ വ്യാഴാഴ്ച വൈകീട്ട് മൂന്നിന് കമ്പനിയിൽ വിശദീകരണ യോഗവും വിളിച്ചിരുന്നു. മീറ്റിങ്ങിന് പങ്കെടുക്കാനെത്തിയവരാണ് കമ്പനിക്കുള്ളിൽ സുരേഷിനെ തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. മൃതദേഹം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി വ്യാഴാഴ്ച ബന്ധുക്കൾക്ക് വിട്ടു നൽകും. ഭാര്യ: ഷീന ബായി. മകൻ എസ്. സഞ്ജയ് (എൻജിനീയറിങ് വിദ്യാർഥി).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.