മലപ്പുറം: കേരള ബിൽഡിങ് ആൻഡ് അദർ കൺസ്ട്രക്ഷൻസ് വർക്കേഴ്സ് വെൽെഫയർ സെസ് അനുസരിച്ച് കെട്ടിട നിർമാണ ചെലവിെൻറ ഒരു ശതമാനം അടക്കാൻ നോട്ടീസ് ലഭിച്ചവർ നിശ്ചിത സമയത്തിനകം തുക അടക്കണമെന്ന് ജില്ല ലേബർ ഓഫിസർ അറിയിച്ചു. വീഴ്ച വരുത്തുന്നപക്ഷം 1996ലെ കെ.ബി ആൻഡ് ഒ.സി.ഡബ്ല്യു ആക്ട് സെക്ഷൻ ഒമ്പത് അനുസരിച്ച് സെസ് തുകയും തുല്യ തുക പിഴയായും പ്രതിമാസം രണ്ട് ശതമാനം നിരക്കിൽ പലിശയായും ഈടാക്കും. ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണം മലപ്പുറം: ജില്ല ലേബർ ഓഫിസ് മുഖേന അസംഘടിത റിട്ടയേഡ് തൊഴിലാളി പെൻഷൻ കൈപ്പറ്റുന്ന ഗുണഭോക്താക്കൾ ജില്ല ലേബർ ഓഫിസിൽ ഏപ്രിൽ 30നകം ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. വിവരങ്ങൾക്ക് ഫോൺ: 0483 2734814. അപേക്ഷ ക്ഷണിച്ചു മലപ്പുറം: ക്ഷീരവികസന വകുപ്പിെൻറ വാർഷിക പദ്ധതി പ്രകാരം സബ്സിഡിയോടെ മിൽക്ക് ഷെഡ് വികസനം, തീറ്റപ്പുൽ കൃഷി വികസനം എന്നീ പദ്ധതികൾക്ക് ബ്ലോക്ക് തലത്തിൽ അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ 20നകം അപേക്ഷ നൽകണം. വിവരങ്ങൾ ബ്ലോക്ക് ക്ഷീര വികസന യൂനിറ്റുകളിൽ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.