സരസ് മേളയിൽ പപ്പടത്താരങ്ങൾ

പട്ടാമ്പി: സരസ് മേളയിലെ സ്റ്റാളുകളില്‍ ചക്കയുടെ പലതരം വിഭവങ്ങളുണ്ട്. അതില്‍ വ്യത്യസ്തത പുലര്‍ത്തുന്ന സ്റ്റാളാണ് ചക്കപപ്പടത്തിേൻറത്. പത്തിലധികം ഇനം ചക്കപപ്പടങ്ങളാണ് സ്റ്റാളിലുള്ളത്. തിരൂരങ്ങാടിയിലെ ശ്രീലക്ഷ്മി എൻറര്‍പ്രൈസസ് ആണ് വൈവിധ്യങ്ങളുമായി മേളയിലെത്തിയത്. കൽപാത്തിയില്‍ നിർമിച്ച ചക്കപപ്പടങ്ങളാണ് തുടക്കത്തിൽ വിറ്റിരുന്നതെങ്കിലും പിന്നീട് പരപ്പനങ്ങാടിയില്‍തന്നെ കൽപാത്തി പപ്പട നിർമാണ യൂനിറ്റ് ആരംഭിച്ചു. ജീരകപപ്പടം, കുരുമുളക് പപ്പടം, പച്ചചീര, പച്ചമുളക്, പൊതീന എന്നിവയരച്ച് ചേര്‍ത്ത ചീരപപ്പടം, ബീറ്റ്‌റൂട്ടും ചുവന്ന ചീരയും കൂട്ടിയരച്ച ചുവന്ന പപ്പടം, തക്കാളി, അയമോദക പപ്പടം എന്നിങ്ങനെ പലവര്‍ണത്തിലുള്ള പപ്പടങ്ങളാണ് സ്റ്റാളില്‍ വിൽപനക്കുള്ളത്. കാല്‍കിലോ ചക്കപപ്പടത്തിന് 100 രൂപയാണ്. 'വനസുന്ദരി' കുതിക്കുന്നു, ഒപ്പമെത്താൻ 'സെർളി'യും പട്ടാമ്പി: സരസ് മേളയിൽ ഏറ്റവുമധികം ഓടിക്കളിക്കുന്ന ഭക്ഷ്യവിഭവങ്ങളാണ് 'വനസുന്ദരി'യും സെർളിയും. അട്ടപ്പാടിയിലെ വനസുന്ദരി ഒന്നാംതരം പൊരിച്ച കോഴിയാണെങ്കിൽ 'സെർളി' ഝാർഖണ്ഡിലെ രോഗപ്രതിരോധ സൂപ്പാണ്. പച്ചമസാല എന്ന് മാത്രം അട്ടപ്പാടിയിൽ പ്രചാരമുള്ള ചിക്കൻ പുറത്തെ വിപണിയിലെത്തിയപ്പോഴാണ് പേര് മാറ്റി സുന്ദരിയായത്. വനത്തിൽനിന്ന് ശേഖരിക്കുന്ന ഇനങ്ങളുപയോഗിക്കുന്നതും വനസുന്ദരിയെന്ന പേരിലെത്താൻ കാരണമായി. ഒരു കഷണം 70 രൂപക്കാണ് നൽകുന്നത്. രണ്ട് കഷണം കോഴിയും രണ്ട് ദോശയും സലാഡും ചമ്മന്തിയുമടങ്ങുന്ന 150 രൂപയുടെ കോമ്പോ ഓഫറിനാണ് ആവശ്യക്കാരേറെ. ഝാർഖണ്ഡിലെ െസർളി സൂപ്പിനും വലിയ ഡിമാൻഡാണ്. ഉദരസംബന്ധമായ അസുഖങ്ങള്‍ക്കും അർബുദത്തിനും മരുന്നായി ഝാർഖണ്ഡിൽ സെർളി ഇല ഉപയോഗിച്ചുവരുന്നതായി സംഘാംഗങ്ങളായ റാഹേല്‍ ഗഗ്രായി, ഇതന്‍ മന്‍കി, ഫൂല്‍മണി ഗഗ്രായി, നിശില്‍ ലോങ്കായി എന്നിവർ പറഞ്ഞു. കുടുംബശ്രീ നാഷനല്‍ റിസോഴ്‌സ് ഓര്‍ഗനൈസേഷന്‍ ടീ൦ ഒരുവര്‍ഷം മുമ്പ്‌ ഝാര്‍ഖണ്ഡിലെ 400 പേരടങ്ങുന്ന കുടുംബശ്രീ സംഘത്തിന് പരിശീലനം നൽകിയിരുന്നു. സത്തു പൊറോട്ടയും ഉരുളക്കിഴങ്ങ് കറിയുമാണ് ഝാര്‍ഖണ്ഡി​െൻറ മറ്റൊരു വിഭവം. മേളയിൽ ഇന്ന് പട്ടാമ്പി: സരസ് മേളയിൽ വ്യാഴാഴ്ച എം.പി. അബ്ദുസ്സമദ് സമദാനി മുഖ്യപ്രഭാഷണം നടത്തും. കെ. ബാബു എം.എൽ.എ പങ്കെടുക്കും. കലാസന്ധ്യയിൽ കോഴിക്കോട് അനില്‍ദാസും സംഘവും ഗസല്‍ അവതരിപ്പിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.