ദേശീയ വിദ്യാഭ്യാസമേള തുടങ്ങി

പട്ടാമ്പി: അലീഗഢ് മുസ്ലിം യൂനിവേഴ്സിറ്റിയും ഇറാം ട്രസ്റ്റും സംയുക്തമായി പ്രഭാപുരം മറിയുമ്മ പബ്ലിക് സ്‌കൂളിൽ . ജില്ല പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. കെ. ശാന്തകുമാരി ഉദ്‌ഘാടനം ചെയ്തു. അലീഗഢ് മുസ്ലിം യൂനിവേഴ്സിറ്റി ഡയറക്ടർ പ്രഫ. അബ്ദുൽ റഷീദ് മുഖ്യപ്രഭാഷണം നടത്തി. സ്‌കൂൾ സി.ഇ.ഒ മനോഹർ വർഗീസ്, മാനേജർ സി.കെ. അബ്ദുസ്സമദ്, ടി.ടി.ഐ പ്രിൻസിപ്പൽ എസ്. വിജി, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ഉമ്മർ, പ്രധാനാധ്യാപകൻ സി. രാകേഷ്, അനിൽകുമാർ, നസീറലി എന്നിവർ സംസാരിച്ചു. ഡോ. സെന്തിൽ നാഥൻ, ഡോ. മുഹമ്മദ് മുസ്തഫ എന്നിവർ ക്ലാസെടുത്തു. മുൻ മന്ത്രി എൻ. സൂപ്പി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. വിവിധ സെമിനാറുകൾ നടന്നു. മേള വ്യാഴാഴ്ച അവസാനിക്കും. ചിത്രം: mohptb 41 പ്രഭാപുരം മറിയുമ്മ പബ്ലിക് സ്‌കൂളിൽ ദേശീയ വിദ്യാഭ്യാസമേള ജില്ല പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. കെ. ശാന്തകുമാരി ഉദ്‌ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.