ലോറികൾ തടഞ്ഞു; ചേളാരി ഐ.ഒ.സി പ്ലാൻറ്​ പ്രവർത്തനം മൂന്ന് മണിക്കൂർ തടസ്സപ്പെട്ടു

തേഞ്ഞിപ്പലം: ചേളാരി ഐ.ഒ.സിയിൽ സിലിണ്ടറുകൾ എടുക്കാനെത്തിയ ലോറികൾ ഒരു വിഭാഗം തൊഴിലാളികൾ തടഞ്ഞതിനെ തുടർന്ന് പാചകവാതക ഫില്ലിങ് പ്ലാൻറ് പ്രവർത്തനം മൂന്ന് മണിക്കൂർ തടസ്സപ്പെട്ടു. ഇതോടെ മലബാറിലെ വിവിധ ഏജൻസികളിലേക്കുള്ള ഇരുപതിലേറെ ലോഡ് സിലിണ്ടർ കയറ്റി അയക്കാനായില്ല. മണ്ണാർക്കാട് ഏജൻസിയിൽനിന്ന് സിലിണ്ടറുകളുമായി എത്തിയ മൂന്ന് പുതിയ ലോറികൾ ബി.എം.എസ് പ്രവർത്തകർ തടയുകയായിരുന്നു. ഇതേതുടർന്ന് ഡ്രൈവർമാർ ലോറികൾ ഗേറ്റിൽ നിർത്തിയിട്ടു. പിന്നീട് ലോറികൾക്ക് പ്ലാൻറിലേക്ക് കടക്കാനും സിലിണ്ടറുകൾ നിറച്ച ലോറികൾക്ക് പുറത്തേക്ക് പോകാനും കഴിയാതെ വന്നു. ഇതോടെയാണ് പാചകവാതക ഫില്ലിങ് മുടങ്ങിയത്. ലോറികളിലെ ഡ്രൈവർമാർ പ്ലാൻറ് മാനേജർക്ക് പരാതി നൽകി. എന്നാൽ, പ്രശ്നം പുറത്ത് നിന്ന് പരിഹരിക്കാൻ അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു. വൈകീട്ട് ആറരയോടെ ലോറികൾ മാറ്റിയതോടെയാണ് പ്രവർത്തനം പുനരാരംഭിച്ചത്. ഇത് സംബന്ധിച്ച് വ്യാഴാഴ്ച രാവിലെ ഒമ്പതിന് ചർച്ച നടത്താൻ തീരുമാനിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.