ഉദ്ഘാടനം കാത്ത് തച്ചമ്പാറ വാതകശ്മശാനം

കല്ലടിക്കോട്: പശ്ചാത്തല സൗകര്യമൊരുക്കി രണ്ടുവർഷം പൂർത്തിയായിട്ടും ഇനിയും പ്രവർത്തനമാരംഭിക്കാതെ ആധുനിക വാതകശ്മശാനം. തച്ചമ്പാറ ഗ്രാമപഞ്ചായത്തി​െൻറ ചൂരിയോടുള്ള സ്ഥലത്താണ് വാതകശ്മശാനത്തിനുള്ള കെട്ടിടം നിർമിച്ച ശേഷം സൗകര്യങ്ങൾ ഒരുക്കിയത്. മുതദേഹം ദഹിപ്പിക്കാനുള്ള പശ്ചാത്തല സംവിധാനങ്ങളാണ് സജ്ജീകരിച്ചിരുന്നത്. 2013-14 വർഷത്തെ പദ്ധതി പ്രവർത്തനങ്ങളുടെ ഭാഗമായാണ് 41 ലക്ഷം രൂപയുടെ പദ്ധതി വാതകശ്മശാനത്തിന് തയാറാക്കിയിരുന്നത്. കെട്ടിടത്തി​െൻറ മുൻവശത്ത് വാഹനങ്ങൾ നിർത്തിയിട്ട് മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ടുപോകാൻ സഹായിക്കുന്നതിനുള്ള നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. അവസാനഘട്ട പ്രവർത്തനങ്ങൾ പൂർത്തിയാവുകയും വൈദ്യുതി കണക്ഷൻ ലഭിക്കുകയും ചെയ്താൽ ആധുനിക വാതക ശ്മശാനം പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കാനാവും. തച്ചമ്പാറ ഗ്രാമപഞ്ചായത്തിലെ ഹൈന്ദവ വിശ്വാസികളിൽ പലരും മൃതദേഹം സംസ്‌കരിക്കുന്നതിന് വിദൂരസ്ഥലങ്ങൾ ആശ്രയിക്കുന്ന തൊഴിവാക്കാനും ഇതുവഴി സാധ്യമാവും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.