സ്​കൂൾ വജ്രജൂബിലി ആഘോഷവും യാത്രയയപ്പും

ചെർപ്പുളശ്ശേരി: മാരായമംഗലം ഗവ. ഹയർ സെക്കൻഡറി സ്കൂൾ വജ്രജൂബിലി ആഘോഷവും പ്രധാന അധ്യാപിക വി.എം. സുജാത ടീച്ചർക്കുള്ള യാത്രയയപ്പും പി.കെ. ശശി എം.എൽ.എ. ഉദ്ഘാടനം ചെയ്തു. നെല്ലായ പഞ്ചായത്ത് പ്രസിഡൻറ് പി.കെ. മുഹമ്മദ് ഷാഫി അധ്യക്ഷത വഹിച്ചു. കുലുക്കല്ലൂർ പഞ്ചായത്ത് പ്രസിഡൻറ് ഗോപകുമാർ, ഒറ്റപ്പാലം ബ്ലോക്ക് വൈസ് പ്രസിഡൻറ് കെ.പി. വസന്ത എന്നിവർ ഉപഹാര സമർപ്പണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡൻറ് രമാ സുന്ദർ, സ്ഥിരം സമിതി അധ്യക്ഷൻ എ. മൊയ്തീൻ കുട്ടി, പഞ്ചായത്തംഗങ്ങളായ എൻ. ജനാർദനൻ, മേലാടയിൽ വാപ്പുട്ടി, പി.ടി.എ പ്രസിഡൻറ് ഐ. ഷാജു, ഇ. ശിവദാസ് എന്നിവർ സംസാരിച്ചു. ചിത്രം: മാരായമംഗലം ഹയർ സെക്കൻഡറി സ്കൂൾ വജ്രജൂബിലി ആഘോഷം പി.കെ. ശശി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.