യാത്രയയപ്പ് നൽകി

ഒറ്റപ്പാലം: കോഓപ്പറേറ്റീവ് അർബൻ ബാങ്കിൽ 30 വർഷത്തെ സേവനത്തിന് ശേഷം വിരമിച്ച സീനിയർ മാനേജർ എ. ഉമ്മറിന് ബാങ്ക് ഭരണസമിതിയും ജീവനക്കാരും നൽകിയ സ്വീകരണ യോഗം മുൻ എം.എൽ.എയും ബാങ്കി​െൻറ പ്രഥമ ചെയർമാനുമായ എം. ഹംസ ഉദ്‌ഘാടനം ചെയ്തു. ബാങ്ക് ചെയർമാൻ കെ. മധുസൂദനുണ്ണി അധ്യക്ഷത വഹിച്ചു. മുൻ ചെയർമാൻ പ്രഫ. എ. ശിവരാമൻ, വൈസ് ചെയർമാൻ ദേവദാസ്, സ്റ്റാഫ് അംഗങ്ങളായ ജയലക്ഷ്മി, ടി. ചന്ദ്രൻ, മുൻ ജീവനക്കാരൻ പി. രവീന്ദ്രൻ എന്നിവർ സംസാരിച്ചു. ജനറൽ മാനേജർ ടി. ഗോപിനാഥൻ സ്വാഗതവും മെയിൻ ബ്രാഞ്ച് മാനേജർ കെ.പി. മുരളീധരൻ നന്ദിയും പറഞ്ഞു. ഉമ്മറിന് ഉപഹാര സമർപ്പണവും ഹംസ നിർവഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.