മേലെ പുതിയകളം-ഉള്ളാട് റോഡ് തുറന്നു

പൂക്കോട്ടുംപാടം: അമരമ്പലം പഞ്ചായത്തിലെ മേലെ പുതിയകളം-ഉള്ളാട് റോഡ് ടാറിങ് നടത്തി ഗതാഗതത്തിന് തുറന്നുകൊടുത്തു. പ്രദേശത്തെ മുതിർന്ന പൗരന്മാരായ മയ്യന്താനി രേവി അപ്പൻ, പി. വിജയലക്ഷ്മി എന്നിവർ ചേർന്ന് റോഡ് ഉദ്ഘാടനം ചെയ്തു. 2017 -18 ജനകീയാസൂത്രണ പദ്ധതി പ്രകാരം ഗ്രാമപഞ്ചായത്ത് വിഹിതമായ 6.7 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ്‌ പണി പൂര്‍ത്തിയാക്കിയത്. മൂന്ന് മീറ്റര്‍ വീതിയില്‍ 420 മീറ്റർ ദൂരമാണ് ടാറിങ് നടത്തിയത്. വാർഡ് അംഗം പി.എം. ബിജു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ അംഗം ഒ. ഷാജി, എം. സജീവ്, എൻ. ശിവൻ, സി. അലിഫ്, പി. ഷിബു, എ. ശിവരാമൻ, ടി. സുബ്രമണ്യൻ എന്നിവർ സംസാരിച്ചു. ഫോട്ടോ ppm 2 മേലെ പുതിയകളം-ഉള്ളാട് റോഡ് പ്രദേശത്തെ മുതിർന്ന പൗരന്മാരായ മയ്യന്താനി രേവി അപ്പൻ, പി. വിജയലക്ഷ്മി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.