തിരുനാവായ നാവാമുകുന്ദ ക്ഷേത്രോത്സവം ഒമ്പത് മുതൽ

തിരുനാവായ: തിരുനാവായ നാവാമുകുന്ദ ക്ഷേത്രത്തിലെ ഉത്സവം ഒമ്പതിന് ദ്രവ്യ കലശത്തോടെ തുടങ്ങി 23ന് ആറാട്ടോടെ സമാപിക്കും. 14ന് കലവറ നിറക്കലും കൊടിയേറ്റവും സാംസ്കാരിക ഘോഷയാത്രയും സാംസ്കാരിക സമ്മേളനവും നടക്കും. 15ന് പുലർച്ച വിഷുക്കണി ദർശനമുണ്ടാകും. 21നാണ് ഉത്സവബലി, 22ന് പള്ളിവേട്ടയും 23ന് ആറാട്ടും നടക്കും. ഉത്സവത്തി​െൻറ ഒരുക്കങ്ങൾ പൂർത്തിയായതായി മാനേജിങ് ട്രസ്റ്റി കോഴിക്കോട് സാമൂതിരി കെ.സി.യു. രാജയും എക്സി. ഓഫിസർ കെ. പരമേശ്വരനും അറിയിച്ചു. പാലത്തുംകുണ്ട് തടാകം ശുചീകരിച്ചു തിരുനാവായ: വാലില്ലാപ്പുഴ കടന്നുപോകുന്ന പാലത്തുംകുണ്ട് തടാകം സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകർ ശുചീകരിച്ചു. ഡി.വൈ.എഫ്.ഐ യൂനിറ്റ് സമ്മേളനത്തി​െൻറ ഭാഗമായാണ് വി.പി. വേലായുധൻ, താഴത്തറ പി. മുഹമ്മദ്, പറമ്പിൽ ഇബ്രാഹിം, സി.എച്ച്. ഷാജി, സുമിത്രൻ, വി.പി. മോഹൻദാസ് എന്നിവരുടെ നേതൃത്വത്തിൽ ശുചീകരിച്ചത്. ജനങ്ങൾ കുളിക്കാനും അലക്കാനുമായി ഉപയോഗിക്കുന്ന ഈ തടാകം പാർശ്വഭിത്തി കെട്ടി ആഴംകൂട്ടി ചുറ്റും പടവുകൾ നിർമിച്ച് സംരക്ഷിക്കണമെന്ന ആവശ്യത്തിന് ഏറെക്കാലത്തെ പഴക്കമുണ്ട്. തടാകത്തിൽ വെള്ളം സംഭരിച്ചാൽ ദേശത്തും പരിസരത്തും ജലക്ഷാമം പരിഹരിക്കാൻ കഴിയുന്നതോടൊപ്പം കാർഷികാവശ്യത്തിന് ഉപയോഗിക്കാനും മത്സ്യസമ്പത്ത് വർധിപ്പിച്ച് പഞ്ചായത്തിന് വരുമാനമുണ്ടാക്കാനും കഴിയുമെന്ന് നാട്ടുകാർ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.