യുവാവി​െൻറ കണ്ണ് നഷ്​ടപ്പെട്ട സംഭവം: ബന്ധുക്കൾ ഇന്ന് പൊലീസ് സ്‌റ്റേഷന് മുന്നിൽ സത്യഗ്രഹം തുടങ്ങും

പൊന്നാനി: വെളിയങ്കോട് തവളക്കുളത്ത് പാമ്പൻ റോഡിൽ ബൈക്കിൽ വന്ന പുതുപൊന്നാനി ജീലാനി നഗർ സ്വദേശി കുന്നത്തകത്ത് റഹീമിനെ (19) ഇരുമ്പ് പൈപ്പുകൊണ്ട് അടിച്ച് കാഴ്ച നഷ്ടപ്പെടുത്തിയ സംഭവത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധം ശക്തം. കാഴ്ച നഷ്ടപ്പെട്ട റഹീം അങ്കമാലി ലിറ്റിൽ ഫ്ലവർ കണ്ണാശുപത്രിയിൽ ചികിത്സയിലാണ്. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന റഹീമും സുഹൃത്ത് മുഹമ്മദ് അനസും പൊലീസിന് നൽകിയിട്ടും ആരെയും പിടികൂടിയിട്ടില്ല. ഇതിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച റഹീമി​െൻറ വീട്ടുകാരും പ്രദേശത്തെ കൗൺസിലർമാരും നാട്ടുകാരും പൊലീസ് സ്‌റ്റേഷന് മുന്നിൽ നിരാഹാരമിരിക്കും. പ്രതികളെ അറസ്റ്റ് ചെയ്യുന്നതുവരെ നിരാഹാരം തുടരുമെന്ന് നഗരസഭ ജനപ്രതിനിധികൾ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.