ഞങ്ങളെ തോൽപിക്കാനാവില്ല മക്കളേ; ഒാ​േട്ടായിൽ നാടുചുറ്റി വിദേശികൾ

നിലമ്പൂർ: സ്ഥിരംതൊഴിൽ വ‍്യവസ്ഥയില്ലാതാക്കിയ കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ തിങ്കളാഴ്ച നടന്ന പണിമുടക്കിനിടയിലും ഒാേട്ടായിൽ നാടുചുറ്റി ആറംഗ വിദേശസംഘം. ബ്രിട്ടനിൽനിന്നുള്ള ആറ് സുഹൃത്തുക്കളാണ് ഇന്ത്യയെ അറിയുന്നതി​െൻറ ഭാഗമായി കേരളത്തിലെത്തിയത്. ഇതരസംസ്ഥാനങ്ങൾ സഞ്ചരിച്ച ശേഷം ഞായറാഴ്ചയാണ് ഇവർ കോഴിക്കോട്ടെത്തിയത്. നാടുകാണി ചുരം വഴി ഊട്ടിയിലേക്കായിരുന്നു യാത്ര. പണിമുടക്കാണെന്നറിഞ്ഞതോടെ മടിപിടിച്ചിരിക്കാനൊന്നും സംഘം മിനക്കെട്ടില്ല. കോഴിക്കോട്ട് നിന്ന് രണ്ട് ഓട്ടോ വാടകക്കെടുത്തു. ഓട്ടോ വിട്ടുകൊടുക്കുന്നതിൽ ഉടമകൾക്കും മടിയുണ്ടായില്ല. ബയോഡാറ്റയും കുറച്ച് പണവും മുൻകൂർ നൽകി രണ്ട് ദിവസേത്തക്ക് വാഹനം സ്വന്തമാക്കിയായിരുന്നു യാത്ര. ഓട്ടോ ഓടിച്ചതും ഇവർ തന്നെ. ചിലയിടങ്ങളിൽ പണിമുടക്ക് അനുകൂല‍ികൾ തടഞ്ഞെങ്കിലും പഴയ 'കവാത്ത്' ഓർത്ത് ഇവരെ യാത്ര ചെയ്യാൻ അനുവദിച്ചു. ഇംഗ്ലീഷും മലയാളവും കലർന്ന് പാട്ടുംപാടി കാണുന്നവരെയെല്ലാം അഭിവാദ‍്യം ചെയ്തായിരുന്നു യാത്ര.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.