പുതുപൊന്നാനി മേഖലയെ സ്ഥിരം സംഘർഷ മേഖലയാക്കി മാറ്റാൻ ശ്രമമെന്ന്

പൊന്നാനി: ആരോപണം. പ്രദേശത്തെ സാമൂഹികവിരുദ്ധ വിളയാട്ടം രാഷ്ട്രീയമാക്കി തിരിച്ചുവിടുന്നെന്നും ആക്ഷേപമുണ്ട്. പുതുപൊന്നാനി മുനമ്പം ബീവി ജാറം മേഖലയിലെ ഇരു വിഭാഗമാണ് നിരന്തരമായി പ്രദേശത്ത് സംഘർഷം സൃഷ്ടിക്കുന്നത്. രണ്ടുമാസം മുമ്പ് ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന യുവാവിനെയും പിഞ്ചുകുഞ്ഞിനെയും മാരകമായി ആക്രമിച്ച സംഘം കഴിഞ്ഞ ദിവസമാണ് താവളക്കുളത്ത് പുതുപൊന്നാനി സ്വദേശിയായ യുവാവിനെ അക്രമിച്ചത്. അക്രമത്തിൽ യുവാവി​െൻറ കാഴ്ച നഷ്ടമായി. പ്രതികളെ പിടികൂടാൻ വൈകുന്നെന്ന് ആരോപിച്ച് കൗൺസിലറുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷൻ ഉപരോധിക്കുകയും ചെയ്തു. എന്നാൽ, കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ അടിപിടിയിൽ നിരപരാധിയായ വയോധികനെ പൊലീസ് അറസ്റ്റ് ചെയ്തെന്ന് ആരോപിച്ച് യു.ഡി.എഫ് രംഗത്തെത്തി. അക്രമത്തെ രാഷ്ട്രീയമായി മാറ്റാനാണ് ചിലർ ശ്രമിക്കുന്നതെന്ന് നേതാക്കൾ കുറ്റപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.