സ്​നേഹസമ്മാനമായി റിസ്​വാനക്ക്​ സഹപാഠികളുടെ രജതഭവനം

കരുളായി: സഹപാഠിക്ക് തല ചായ്ച്ചുറങ്ങാൻ ഭവനമൊരുക്കാൻ സാധിച്ചതി​െൻറ സംതൃപ്തിയിലാണ് കരുളായി കെ.എം ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റ് വിദ്യാർഥികൾ. 2017 മാർച്ചിലാണ് വീടില്ലാതെ വിഷമിക്കുന്ന പത്താം ക്ലാസിലെ റിസ്വാനയുടെ അവസ്ഥയറിയുന്നത്. എൻ.എസ്.എസ് വളൻറിയർമാർ യോഗം ചേര്‍ന്ന് വീടൊരുക്കാന്‍ തീരുമാനിക്കുകയായിരുന്നു. അധ്യാപകര്‍, വിദ്യാർഥികള്‍, സ്ഥലത്തെ പ്രധാന വ്യക്തികള്‍, സ്ഥാപനങ്ങള്‍ തുടങ്ങിയവരില്‍നിന്ന് സ്കൂളില്‍ ഉപജില്ല കലാമേള നടന്നപ്പോള്‍ നടത്തിയ കച്ചവടത്തില്‍നിന്ന് സ്വരൂപിച്ച അഞ്ചര ലക്ഷം രൂപ ചെലവഴിച്ചാണ് കരുളായി കുളവട്ടത്ത് ഭവനനിർമാണം ആരംഭിച്ചത്. എന്‍.എസ്.എസ് യൂനിറ്റി​െൻറ ആദ്യ ഭവനസംരംഭം കൂടിയാണ് സാക്ഷാത്കരിച്ചത്. താക്കോൽദാനം പി.വി. അൻവർ എം.എൽ.എ നിർവഹിച്ചു. കരുളായി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വിശാരിയിൽ അസൈനാർ അധ്യക്ഷത വഹിച്ചു. കെ. രാധാകൃഷ്ണൻ മാസ്റ്റർ പദ്ധതി അവതരിപ്പിച്ചു. പ്രിൻസിപ്പൽ ജെയിംസ് മാത്യു, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ എ.പി. ദിലീഷ്, പി.ടി.എ പ്രസിഡൻറ് ചന്ദ്രഭാനു, വൈസ് പ്രസിഡൻറ് മുണ്ടോടൻ കബീർ, വാർഡ് അംഗം സുനീർ, പ്രധാനാധ്യാപകൻ ഒ. അബ്ദുല്ല, എൻ.എസ്.എസ് ജില്ല കോഒാഡിനേറ്റർ മുരളീധരൻ, പി.എ.സി അംഗം ബിജു അബ്രഹാം, എൻ.എസ്.എസ് ലീഡർ ഷംന റഹ്മാൻ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.