തിരുമാന്ധാംകുന്നിൽ ഇന്ന്​ പള്ളി​േവട്ട

പെരിന്തൽമണ്ണ: അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിലെ പത്താംപൂര ദിനമായ തിങ്കളാഴ്ച ഭഗവതിയുടെ പള്ളിവേട്ട നടക്കും. ഇന്ന് ഉച്ച വെരയാണ് പകൽപൂരം. പന്തീരടി പൂജക്ക് ശേഷം 19ാം ആറാട്ടിന് കൊട്ടിയിറങ്ങി 10.30ന് കൊട്ടിക്കയറും. തുടർന്ന് ക്ഷേത്രമുറ്റത്ത് പഞ്ചാരിമേളം നടക്കും. വൈകീട്ട് അഞ്ചിന് പരിവാരസമേതം വേട്ടക്കൊരുമകൻ കാവിലേക്ക് എഴുന്നള്ളും. പന്നി എന്ന സങ്കൽപത്തിൽ വള്ളുവക്കോനാതിരിയുടെ പ്രതിനിധി വരിക്കച്ചക്കയിൽ അെമ്പയ്യും. തുടർന്ന്, നാഗസ്വരവും പഞ്ചവാദ്യവുമായി പള്ളിവേട്ട ചടങ്ങ് പൂർത്തിയാകും. ഭഗവതി ക്ഷേത്രത്തിൽ മടങ്ങിയെത്തി വടക്കേബലിക്കൽ പുരയിൽ ദീപാരാധനയും കഴിഞ്ഞ് രാത്രി 7.30ന് 20ാമത്തെ ആറാട്ടിന് കൊട്ടിയിറങ്ങും. നാലാംപൂര നാളിൽ മുളയിട്ട നവധാന്യങ്ങളുടെ ശീതളഛായയിൽ ഭഗവതിയുടെ പള്ളിക്കുറുപ്പ് നടക്കും. ഒമ്പതാം പൂരമായ ഞായറാഴ്ച രാവിലെ പൂളമണ്ണ മാതൃസമിതി, ആതിര സംഘം തിരുവാതിരക്കളി അവതരിപ്പിച്ചു. പന്തീരടി പൂജക്ക് ശേഷം 17ാം ആറാട്ടിന് കൊട്ടിയിറങ്ങി. ചാക്യാർകൂത്ത്, ഒാട്ടന്തുള്ളൽ, നാഗസ്വരം, പാഠകം എന്നിവ അരങ്ങേറി. എം. ജയചന്ദ്ര​െൻറ സംഗീതസന്ധ്യ ഹൃദ്യമായി. ആറ്റുകാൽ ബാലസുബ്രഹ്മണ്യൻ (വയലിൻ), ട്രിച്ചി ബി. ഹരികുമാർ (മൃദംഗം), ഡോ. എസ്. കാർത്തിക് (ഘടം), പയ്യന്നൂർ ഗോവിന്ദപ്രസാദ് (മുഖർ ശംഖ്) എന്നിവർ പക്കമേളമൊരുക്കി. രാത്രി 9.30ന് ഭഗവതിയുടെ 18ാം ആറാട്ടിന് കൊട്ടിയിറങ്ങി. പൂരപ്പറമ്പിൽ ഡോ. രാജശ്രീ വാര്യരും ശിഷ്യരും ഭരതനാട്യം അവതരിപ്പിച്ചു. ഇന്ന് പത്താംപൂരം രാവിലെ ഒാട്ടന്തുള്ളൽ -8.00, പന്തീരടി പൂജ -9.00, കൊട്ടിയിറക്കം (19ാം ആറാട്ട്) -9.30, കൊട്ടിക്കയറ്റം -10.30, ചാക്യാർകൂത്ത് -3.00, പള്ളിവേട്ട -5.00, ബലിക്കൽ പുരയിൽ ദീപാരാധന -7.30, കൊട്ടിക്കയറ്റം -9.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.