മക്കരപറമ്പ് ഗവ. ഹൈസ്കൂളിൽ കുടിവെള്ള പദ്ധതി ഒരുങ്ങുന്നു

മക്കരപറമ്പ്: പൂർവ വിദ്യാർഥികളുടെ കാരുണ്യ കൈനീട്ടമായി മക്കരപറമ്പ് ഗവ. ഹൈസ്കൂളിന് കുടിവെള്ള പദ്ധതി ഒരുങ്ങുന്നു. സ്കൂളിലെ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമായിട്ടാണ് സുവർണ ജൂബിലി സമ്മാനമായി പൂർവ വിദ്യാർഥി കൂട്ടായ്മയിൽ പദ്ധതി പ്രഖ്യാപിക്കപ്പെട്ടത്. സ്കൂളിലെ പൂർവ വിദ്യാർഥിയും ബിസിനസ് സംരംഭകനുമായ തറയിൽ മുഹമ്മദ് മുസ്തഫ സൗജന്യമായി നൽകിയ സ്ഥലത്താണ് പൂർവ വിദ്യാർഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ പദ്ധതി ഒരുക്കുന്നത്. അലുംനി അസോസിയേഷൻ പ്രസിഡൻറ് എം. മൊയ്തു മാസ്റ്റർ പദ്ധതി നിർമാണപ്രവൃത്തി ഉദ്ഘാടനം ചെയ്തു. തറയിൽ ഷമീർ, എസ്.എം.സി ചെയർമാൻ കെ.പി. മുഹമ്മദാലി, സി.പി. അബ്ദുറഹ്മാൻ, എ.പി. രാമദാസ്, സലാം വെങ്കിട്ട, എച്ച്.എം ടി. മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.