സസന്തോഷം മലപ്പുറം

മലപ്പുറം: നീണ്ട ഇടവേളക്ക് ശേഷം കേരളം സന്തോഷ് ട്രോഫി കിരീടം തിരിച്ചുപിടിച്ചതി​െൻറ ആഹ്ലാദത്തിൽ ഫുട്ബാൾ പ്രേമികൾ. ലോകത്തി​െൻറ ഏതു കോണിൽ പന്തുരുളുമ്പോഴും കണ്ണും കാതും കൂർപ്പിച്ചിരിക്കുന്ന മലപ്പുറത്തുകാർക്ക് കേരള ടീമിൽ ചെറുതെങ്കിലും സജീവ സാന്നിധ്യമാവാൻ കഴിഞ്ഞതി​െൻറ സന്തോഷവുമുണ്ട്. സെമി ഫൈനലിലെ വിജയഗോളടക്കം ടൂർണമ​െൻറിൽ മൂന്ന് ഗോൾ സ്കോർ ചെയ്ത പാണ്ടിക്കാട്ടുകാരൻ വി.കെ. അഫ്ദൽ ഫൈനലിൽ കളം നിറഞ്ഞുകളിച്ചു. അരീക്കോട്ടെ വൈ.പി. മുഹമ്മദ് ഷരീഫ് ഫൈനലിൽ കളിച്ചില്ലെങ്കിലും ടീമിലുണ്ടായിരുന്നു. ടി.വിയിലും ഫേസ്ബുക്ക് പേജുകളിലും മത്സരം വീക്ഷിച്ച ജില്ലയിലെ ഫുട്ബാൾ പ്രേമികൾ ആനന്ദനൃത്തം ചവിട്ടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.