മണൽ ഇല്ലാതായതോടെ കുന്തിപ്പുഴയിൽ വളരുന്നത് പുൽക്കാടുകൾ

ഏലംകുളം: അനധികൃത മണൽക്കടത്തി​െൻറ ബാക്കിപത്രമായി ജില്ലയിലെ പ്രധാന ജലസ്രോതസ്സായ കുന്തിപ്പുഴയിൽ വളരുന്നത് പുൽക്കാടുകൾ. മണൽ നഷ്ടമായതോടെ ചളി നിറഞ്ഞതാണ് പുൽക്കാടുകളുടെ വളർച്ചക്ക് കാരണമാവുന്നത്. കുന്തിപ്പുഴയിൽ തൂത മുതൽ ഏലംകുളം വരെയുള്ള ഭാഗങ്ങളിലാണ് പുൽക്കാടുകൾ വ്യാപകമാവുന്നത്. ഏലംകുളം എളാട് മല്ലിക്കട ചെക്ക്ഡാം സ്ഥിതിചെയുന്ന രണ്ട് കിലോമീറ്റർ അകലെയുള്ള മുതുകുർശ്ശി പാലം വരെയുള്ള ഭാഗങ്ങളിൽ പുൽക്കാടുകൾക്കിടയിലും വെള്ളം കെട്ടിനിൽക്കുന്നുണ്ട്. എന്നാൽ, പിന്നീടുള്ള പുഴയുടെ മേൽ ഭാഗങ്ങളിൽ കാട് മൂടിയ അവസ്ഥയിലാണ്. നാലുവർഷം മുമ്പ് രണ്ട് കോടിയോളം രൂപ െചലവഴിച്ച് എളാട് മല്ലിക്കടയിൽ ചെക്ക്ഡാം നിർമിച്ചതിനാലാണ് ഈ ഭാഗത്ത് ഇന്ന് ജലാംശം നിലനിൽക്കുന്നത്. ചെക്ക്ഡാമിനു താഴെയുള്ള ഭാഗങ്ങളിൽ രൂക്ഷമായ മണലെടുപ്പ് കാരണമുണ്ടായ ആഴമേറിയ കുഴികളിൽ മാത്രമാണ് വെള്ളം കെട്ടിനിൽക്കുന്നത്. മണൽ സുലഭമായിരുന്ന ഈ ഭാഗങ്ങളിൽ മുമ്പ് അനധികൃത മണലെടുപ്പ് രൂക്ഷമായിരുന്നു. മണൽ നഷ്ടപ്പെട്ട് ഇവിടങ്ങളിൽ ചളിനിറഞ്ഞ് പുൽക്കാടുകൾ വളർന്നതോടെയാണ് മണലെടുപ്പുകാർ പിൻവലിഞ്ഞത്. ഇപ്പോൾ ചെക്ക്ഡാമും പരിസരവുമാണ് മണലെടുപ്പകാരുടെ ശ്രദ്ധാകേന്ദ്രം. പുൽക്കാടുകൾക്കിടയിൽ വെള്ളം കെട്ടിനിൽക്കുന്ന കുഴികൾ വളരെ ആഴമുള്ളവയാണ്. അപരിചിതരും നീന്തൽ വശമില്ലാത്തവരും ഇവിടെ അപകടത്തിൽ പെടുന്നത് നിത്യസംഭവമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.