ദേശീയപാത: കൊളപ്പുറത്ത് ഏറ്റെടുക്കുന്നത് പുതിയ 45 മീറ്റർ

അലൈൻമ​െൻറ് മാറ്റത്തിന് സാധ്യത കുറ്റിപ്പുറം: ദേശീയപാത സർേവ നടപടികൾ അതിവേഗം മുന്നേറുമ്പോൾ രാഷ്ട്രീയപാർട്ടികളുടെ സഹകരണമില്ലാതിരുന്നിട്ടും സമരക്കാർ പിന്മാറാതെ രംഗത്ത്. കൊളപ്പുറത്ത് നിലവിൽ 50 മീറ്റർ വീതിയുള്ള ദേശീയപാത വിട്ട് കിലോമീറ്ററോളം, പുതിയ 45 മീറ്റർ ഏറ്റെടുക്കേണ്ടിവരുന്നതോടെ പ്രതിഷേധത്തി​െൻറ രൂപം മാറാനിടയുണ്ട്. നിലവിൽ 25 മീറ്റർ ദൂരം സർേവ പൂർത്തിയായെങ്കിലും ബാക്കി 29 കിലോമീറ്റർ ഏറ്റെടുക്കുന്നത് ശ്രമകരമാകും. കൊളപ്പുറത്തിന് പുറമെ അരിത്തോട്ടിലും ക്ഷേത്രവും പള്ളിയും സംരക്ഷിക്കാൻ 30ഓളം വീടുകൾ തകർത്താണ് റോഡ് കടന്നുപോകുന്നത്. ക്ഷേത്രവും പള്ളിയും നഷ്ടപ്പെട്ടാലും വീടുകൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്തെത്തിയതോടെ അലൈൻമ​െൻറിൽ മാറ്റം അനിവാര്യമാകും. തദ്ദേശസ്ഥാപന അധ്യക്ഷന് സർക്കാർ വഴി അലൈൻമ​െൻറ് മാറ്റം ആവശ്യപ്പെടാം. ഇടിമൂഴിക്കൽ വരെ സർേവ പൂർത്തിയാകുന്നതോടെ അഞ്ച് കിലോമീറ്ററോളം പഴയ റോഡിൽ തൊടാതെ, വീടുകളും കെട്ടിടങ്ങളും തകർത്ത് 45 മീറ്റർ പുതുതായി ഏറ്റെടുക്കുന്നുണ്ടെന്നാണ് കണക്ക്. ബൈപാസുകളും മറ്റ് തടസ്സങ്ങളുമില്ലാത്തതിനാൽ ഏഴ് പ്രവൃത്തിദിനത്തിനുള്ളിൽ ബാക്കി 29 കിലോമീറ്റർ ഭാഗത്ത് സർേവ പൂർത്തിയാക്കാനാകുമെന്ന് ദേശീയപാത ലെയ്സൺ ഓഫിസർ പി.പി.എം. അഷ്റഫ് 'മാധ്യമ'ത്തോട് പറഞ്ഞു. ന്യൂനതകൾ പരിഹരിച്ച് ദേശീയപാത അതോറ്റിയുടെ ആസ്ഥാനത്തേക്കയച്ച പൊന്നാനി താലൂക്കിലെ 3എ വിജ്ഞാപനം ഇൗയാഴ്ച ഇറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.