ടീൻ ഇന്ത്യ യൂനിറ്റ് രൂപവത്കരിച്ചു

കൊടുവായൂർ: ടീൻ ഇന്ത്യ യൂനിറ്റ് രൂപവത്കരണ യോഗത്തിൽ ജമാഅത്തെ ഇസ്ലാമി ഹൽഖ നാസിം മുഹമ്മദ് നൈഷാദ് അധ്യക്ഷത വഹിച്ചു. ലഹബർ സാലിഖ്, ശാന്ത്മുഹമ്മദ്, അബ്ദുൽ സമദ്, സാബറ സമദ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ആൺകുട്ടികളുടെ വിഭാഗം - എൽ. അൻസാർ (ക്യാപ്റ്റൻ), നിയാസ് (വൈസ് ക്യാപ്റ്റൻ), ഇർഷാദ് (സെക്ര.). പെൺകുട്ടികളുടെ വിഭാഗം - സഫ ഫാത്തിമ (ക്യാപ്റ്റൻ), നൗറിൻ ഫാത്തിമ (വൈസ് ക്യാപ്റ്റൻ), ഫാമിഷ (സെക്ര.). ഓയിസ്ക വനിത ചാപ്റ്റർ ഭാരവാഹികൾ സ്ഥാനമേറ്റെടുത്തു പാലക്കാട്: ഓയിസ്ക വനിത ചാപ്റ്റർ ഭാരവാഹികളുടെ സ്ഥാനമേറ്റെടുക്കൽ ചടങ്ങിൽ ഡോ. പാർവതി വാരിയർ അധ്യക്ഷത വഹിച്ചു. നോവലിസ്റ്റും ഓയിസ്ക സൗത്ത് ഇന്ത്യ പ്രസിഡൻറുമായ മോഹൻകുമാർ ഐ.എ.എസ് മുഖ്യാതിഥിയായി. മുനിസിപ്പൽ കൗൺസിലർ പ്രിയ വെങ്കിടേഷ്, നിർമല എസ്. കുട്ടി, ജ്യോതി ബാലചന്ദ്രൻ, ജി. പുഷ്പ എന്നിവർ സംസാരിച്ചു. വോളിബാൾ ക്യാമ്പ് മൂന്നുമുതൽ വടക്കഞ്ചേരി: ജില്ലയിലെ വിവിധ പ്രദേശങ്ങളിലായി അവധിക്കാല വോളിബാൾ കോച്ചിങ് ക്യാമ്പുകൾ ഏപ്രിൽ മൂന്നിന് ആരംഭിക്കും. തെരഞ്ഞെടുക്കപ്പെട്ട 20 ആൺകുട്ടികൾക്ക് കണ്ണമ്പ്ര ചാണക്യ ക്ലബി‍​െൻറ നേതൃത്വത്തിൽ റെസിഡൻഷ്യൽ ക്യാമ്പും നടത്താൻ ജില്ല വോളിബാൾ അസോസിയേഷൻ തീരുമാനിച്ചു. ക്യാമ്പിലേക്കുള്ള കുട്ടികളുടെ തെരഞ്ഞെടുപ്പ് കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് വനിത ഹാളിൽ ഏപ്രിൽ ഏഴിന് രാവിലെ എട്ടിന് നടക്കും. 2005 ജനുവരി ഒന്നിന് ശേഷം ജനിച്ച 160 സ​െൻറിമീറ്റർ ഉയരമുള്ള ആൺകുട്ടികൾ ജനന സർട്ടിഫിക്കറ്റും സ്പോർട്സ് കിറ്റും സഹിതം ഹാജരാകണം. മറ്റു സ്ഥലങ്ങളിലെ ക്യാമ്പുകൾ കിങ്‌സ് വോളി കണച്ചിപരുത, എ.യു.പി സ്കൂൾ തൃപ്പന്നൂർ, കെ.ബി.സി വടക്കഞ്ചേരി, വോളി ക്ലബ് മമ്പാട്, സർവജന ഹയർ സെക്കൻഡറി സ്കൂൾ പുതുക്കോട്, ഐ.ബി.സി ഇരട്ടകുളം എന്നീ സ്ഥലങ്ങളിലായിരിക്കും. ഫോൺ: 9495574066.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.