ദേശീയപാതകളിലെ ടോൾഗേറ്റുകളിൽ ഇന്നുമുതൽ കൂടിയ നിരക്ക്​

കോയമ്പത്തൂർ: ദേശീയപാതകളിലെ ടോൾപ്ലാസകളിൽ ഏപ്രിൽ ഒന്ന് മുതൽ കൂടിയ നിരക്ക് ഇൗടാക്കും. രാജ്യത്ത് ദേശീയപാതകളിൽ മൊത്തം 461 ടോൾ ഗേറ്റുകളാണുള്ളത്. ഇതിൽ 42 എണ്ണം തമിഴ്നാട്ടിലാണ്. കേന്ദ്ര ദേശീയപാത അതോറിറ്റിയുമായുള്ള കരാർ പ്രകാരം 1992ന് ശേഷം നിർമിച്ച പാതകളിൽ ഏപ്രിലിലും 2008ന് ശേഷം പണിത റോഡുകളിൽ സെപ്റ്റംബറിലുമാണ് നിരക്ക് വർധിക്കുക. ഇതനുസരിച്ച് തമിഴ്നാട്ടിൽ ഏപ്രിൽ ഒന്നുമുതൽ 20 ടോൾ ഗേറ്റുകളിലാണ് കൂടിയ ചുങ്കം ഇൗടാക്കുക. ഇതിൽ കോയമ്പത്തൂരിലെ കണിയൂർ ടോൾഗേറ്റും ഉൾപ്പെടും. വിവിധ വാഹനങ്ങൾക്ക് അഞ്ച് മുതൽ 20 രൂപ വരെയാണ് വർധനവ്. നിരക്ക് വർധനവിൽ പ്രതിഷേധിച്ച് വിവിധയിടങ്ങളിൽ ചരക്കുലോറിയുടമകളും മണൽ ലോറിയുടമകളും മറ്റും പ്രതിഷേധ സമരം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. പ്രത്യേക സാഹചര്യത്തിൽ അന്തർസംസ്ഥാന ഒമ്നി ടൂറിസ്റ്റ് ബസുകളിൽ ടിക്കറ്റ് നിരക്ക് കൂട്ടാൻ തീരുമാനിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.